പാലിൽ വെള്ളം ചേർത്തതിനെ ചൊല്ലി തർക്കം; വിവാഹമോചനത്തിന് ഒരുങ്ങി രാജസ്ഥാന്‍ ദമ്പതികൾ

By Web Team  |  First Published May 22, 2024, 2:23 PM IST

വിവാഹ മോചനത്തിന് മുമ്പ് നടക്കുന്ന കൗൺസിലിങ്ങിനായി ഇരുവരും ആഗ്ര പോലീസ് ലൈനിലെ കൗൺസിലർ ഡോ അമിത് ഗൗറിനെ കാണാനെത്തിയപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്.


ഞ്ചന, അവിശ്വാസം, സ്വത്ത് തർക്കം എന്നിങ്ങനെ ദമ്പതികൾ തമ്മിൽ വഴക്കിടുന്നതിന് നാം പല കാരണങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ പാലിൽ വെള്ളം ചേർത്തതിന്‍റെ പേരിൽ വിവാഹ മോചനത്തിന് ഒരുങ്ങുന്ന ദമ്പതികളെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അതെ, അത്തരത്തിൽ വിചിത്രമായ ഒരു സംഭവം കഴിഞ്ഞ ദിവസം ആഗ്രയിലെ ഒരു ഫാമിലി കൗൺസിലിംഗ് സെൻററിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഭർത്താവ് പാലിൽ വെള്ളം കലർത്തിയതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് ദമ്പതികളുടെ വിവാഹ മോചന തീരുമാനത്തിൽ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗ്ര പോലീസ് ലൈനിലെ ഫാമിലി കൗൺസിലിംഗ് സെന്‍ററിലാണ് വിവാഹ മോചനത്തിനായി എത്തിയ ദമ്പതികൾ മറ്റുള്ളവര്‍ക്ക് ഏറെ വിചിത്രമെന്ന് തോന്നുന്ന ഈ പരാതി ഉന്നയിച്ചത്. 

സംഭവം ഇങ്ങനെയാണ്, ഭർത്താവ് പാലിൽ വെള്ളം കലർത്തിയതിനെ ഭാര്യ ചോദ്യം ചെയ്യുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ശക്തായ വാക്ക് തര്‍ക്കം ഉടലെടുക്കുന്നു. തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ഭാര്യ ഭര്‍ത്ത് ഗൃഹത്തില്‍ നിന്നും സ്വന്തം ഗൃഹത്തിലേക്ക് പോയി. ഇതോടെ ഇരുവരും തമ്മിലുള്ള തര്‍ക്കത്തില്‍ ഇരുവീട്ടുകാരും ഇടപെടാന്‍ തീരുമാനിച്ചു. പക്ഷേ. രണ്ട് വീട്ടുകാരും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇരുവരുടെയും തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയത്. വിവാഹ മോചനത്തിന് മുമ്പ് നടക്കുന്ന കൗൺസിലിങ്ങിനായി ഇരുവരും ആഗ്ര പോലീസ് ലൈനിലെ കൗൺസിലർ ഡോ അമിത് ഗൗറിനെ കാണാനെത്തിയപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്. 

Latest Videos

undefined

എസി 3 ടയർ കോച്ചിന്‍റെ തറയില്‍ പുതച്ചുറങ്ങുന്ന ടിക്കറ്റ് ഇല്ലാത്ത യാത്രക്കാര്‍; ചിത്രങ്ങള്‍ വൈറല്‍

ഇരുവരുടെയും വ്യക്തി വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് രാജസ്ഥാനിലെ രാജ്ഖേരയിൽ നിന്നുള്ള യുവാവും ആഗ്രയിലെ രാജ്പൂർ ചുങ്കിയിൽ നിന്നുള്ള പെൺകുട്ടിയും രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. പാൽ വില്പനയായിരുന്നു യുവാവിന്‍റെ ജോലി. എന്നാൽ, ഭർത്താവ് കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിന് വേണ്ടി പാലിൽ വെള്ളം ചേർത്ത് വിൽക്കാൻ തുടങ്ങിയതാണ് ഭാര്യയെ ചൊടിപ്പിച്ചത്. ഇതിന്‍റെ പേരിലുള്ള തര്‍ക്കമാണ് വിവാഹ മോചനത്തില്‍ വരെ എത്തി നിൽക്കുന്നത്. കൗൺസിലിങ്ങിനായി എത്തിയ ഭാര്യയുടെ ഏക ആവശ്യം ഭർത്താവ് പാലിൽ വെള്ളം ചേർക്കുന്നത് നിർത്തണം എന്നത് മാത്രമാണ്. എന്നാൽ, താന്‍ അതിന് തയ്യാറല്ല എന്നാണ് ഭര്‍ത്താവിന്‍റെ നിലപാട്. തർക്കം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ഒരു തവണ കൂടി കൗൺസിലിങ്ങിനായി ഇരുവരെയും വിളിപ്പിച്ചിരിക്കുകയാണ് ഡോ അമിത് ഗൗറിർ. 

ബെംഗളൂരു മേല്‍പ്പാലത്തില്‍ അപകടകരമായി തൂങ്ങിക്കിടക്കുന്ന കര്‍ണ്ണാടക എസ്ആര്‍ടിസി ബസ്; വീഡിയോ വൈറല്‍

click me!