അടുക്കളയിലെ സിങ്കിന് അടിയിലെ ദ്വാരം പരിശോധിച്ച ദമ്പതികൾ ഞെട്ടി; എല്ലാവിധ സൌകര്യങ്ങളോടും കൂടിയ രഹസ്യമുറി!

By Web Team  |  First Published Mar 1, 2024, 3:33 PM IST

ഏറെക്കാലം ആ വീട്ടിൽ താമസിച്ചിട്ടും അത്തരത്തിലൊരു മുറി അവിടെയുണ്ടെന്ന് അവർ അറിഞ്ഞിരുന്നില്ലത്രേ.



ണ്ണുകെട്ടി വിട്ടാൽ പോലും നമ്മുടെ വീട്ടിലെ ഓരോ മുക്കും മൂലയും സുപരിചിതമാണ് എന്ന് വിശ്വസിക്കുന്നവരാണ് നാം. നമ്മള്‍ അറിയാത്ത ഒരു രഹസ്യം പോലും വീടിനുള്ളിൽ ഇല്ലെന്നാണ് നമ്മുടെ വിശ്വാസം. എന്നാൽ പെട്ടന്നൊരു ദിവസം നമ്മുക്ക് അറിയാത്ത ചില രഹസ്യങ്ങൾ കൂടി ആ വീട്ടിൽ മറഞ്ഞിരിപ്പുണ്ട് എന്നറിഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? അമ്പരന്ന് പോകുമല്ലേ. അതുപോലൊരു അമ്പരപ്പിലാണ് ഇപ്പോൾ യു കെ സ്വദേശികളായ ദമ്പതികൾ. തങ്ങളുടെ വീട്ടിലെ അടുക്കളയിലെ ഒരു ചെറിയ ദ്വാരം പരിശോധിച്ച ഇവർ കണ്ടത്തിയത് ഒരു രഹസ്യമുറിയായിരുന്നു. ഏറെക്കാലം ആ വീട്ടിൽ താമസിച്ചിട്ടും അത്തരത്തിലൊരു മുറി അവിടെയുണ്ടെന്ന് അവർ അറിഞ്ഞിരുന്നില്ലത്രേ.

തങ്ങൾ കണ്ടെത്തിയ രഹസ്യമുറിയുടെ വീഡിയോ ഇവർ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സം​ഗതി പുറത്തറിഞ്ഞത്. ഇനി ഏതായാലും ആ മുറിയ രഹസ്യമുറിയെന്നു വിളിക്കാൻ പറ്റില്ല. കാരണം അതൊരു വലിയ പരസ്യമായ രഹസ്യമായി മാറിക്കഴിഞ്ഞു.  വീടിന്‍റെ അടുക്കളയിലെ സിങ്കിന് താഴെയുള്ള അലമാരയുടെ പിൻഭാഗത്ത്  തടിയിലാണ് ദമ്പതികൾ ഒരു ചെറിയ ദ്വാരം കണ്ടെത്തിയത്. സംശയം തോന്നിയ അവർ അവിടെ ന‌ടത്തിയ വിശദമായ പരിശോധനയിലാണ് അത് ഒരു മറിയിലേക്കുള്ള വഴിയായിരുന്നെന്ന് ദമ്പതികള്‍ തിരിച്ചറിഞ്ഞത്. വര്‍ഷങ്ങളായി ആ ദമ്പതികൾ വാടകയ്ക്ക് താമസിച്ചു വന്ന വീട്ടിലാണ് ഇത്തരത്തിലൊരു രഹസ്യം ഒളിഞ്ഞു കിടന്നിരുന്നത്.

Latest Videos

undefined

കുടിവെള്ളത്തിലെ 80 ശതമാനം മൈക്രോപ്ലാസ്റ്റിക്ക് സാന്നിധ്യവും ഇല്ലാതാക്കാം; പരിഹാരം നിര്‍ദ്ദേശിച്ച് ഗവേഷകര്‍

ഈ രഹസ്യ മുറിയ്ക്ക്  ഒരു സാധാരണ ശുചിമുറിയുടെ വലിപ്പമുണ്ട്. പ്രകൃതിദത്തമായ വെളിച്ചവും വായുസഞ്ചാരവും കടക്കാൻ ഒരു ജനാലയും ഇതിൽ ഉണ്ടായിരുന്നു. മുറിയിൽ വൈദ്യുതിയും ഗ്യാസ് മീറ്ററും തുറന്ന വയറിംഗും ഉണ്ടെന്നും ദമ്പതികൾ കണ്ടെത്തി. എന്നാൽ, എന്തുകൊണ്ടാണ് മുറി മറച്ചത് എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. വീട്ടുടമയും ഇവർക്ക് ഈ മുറിയേക്കുറിച്ച് യാതൊരു സൂചനയും നൽകിയിരുന്നില്ല. ഏതായാലും ഇതാദ്യമായല്ല ഇത്തരത്തിലുള്ള രഹസ്യമുറികൾ കണ്ടെത്തുന്നത്. മുമ്പ്, മറ്റൊരു ദമ്പതികൾ അവരുടെ അടുക്കളക്കടിയിൽ മറഞ്ഞിരുന്ന ഒരു വലിയ അറ തന്നെ കണ്ടെത്തിയിരുന്നു. ഒരു വലിയ സംഘത്തെ ഉൾക്കൊള്ളാനും ഒരു പാർട്ടി നടത്താനും മാത്രം സ്ഥലം അതിൽ ഉണ്ടായിരുന്നു.

പ്യൂമയും ജാഗ്വാറും ഇന്ത്യയിലേക്ക്? വന്യമൃഗ കൈമാറ്റത്തിന് ഇന്ത്യയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി !
 

click me!