അതേസമയം, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെൻ്റർ മുൻ ഡയറക്ടർ സിക്കാഡകളെ തോട്ടത്തിൽ നിന്നും പിടിക്കരുതെന്നും അല്ലാതെയുള്ള മരങ്ങളിൽ നിന്നും പിടിക്കണം എന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഭക്ഷണരീതികൾ ഓരോ സ്ഥലത്തും വ്യത്യസ്തമായിരിക്കും. പാമ്പിനെ തിന്നുന്ന നാട്ടുകാരും പ്രാണികളെ തിന്നുന്ന നാട്ടുകാരും ഉള്ളത് പോലെ. എല്ലാവർക്കും എല്ലാ ഭക്ഷണവും പറ്റണമെന്നില്ല. അതുപോലെ യുഎസ്സിലെ മിക്കവരുടേയും ഇഷ്ട ഭക്ഷണമാണത്രെ ചീവീട്.
സിക്കാഡ ഇനത്തിൽ പെട്ട ചീവീടുകളെയാണ് ഇവിടെ ഭക്ഷണമാക്കി വിളമ്പുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, സിക്കാഡയിൽ കൊഴുപ്പ് കുറവും പ്രോട്ടീൻ കൂടുതലുമാണത്രെ. നട്ട് പോലെയായതിനാൽ തന്നെ അവയെ വറുത്ത തരത്തിൽ പെടുന്ന ഭക്ഷണത്തിലെ പ്രിയപ്പെട്ട ചേരുവയിൽ ഒന്നാക്കി മാറ്റുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ഭക്ഷണപ്രേമികൾ സലാഡുകളിലും ബേക്കൺ വിഭവങ്ങളിലും സിക്കാഡകളെ ചേർക്കാൻ ഇഷ്ടപ്പെടുന്നു എന്നാണ് പറയുന്നത്. കൂടാതെ സിക്കാഡ തന്നെ പ്രധാന ചേരുവ വരുന്ന വിഭവങ്ങളും ഉണ്ട്.
undefined
സ്മിത്‌സോണിയൻ മാഗസിൻ്റെ റിപ്പോർട്ട് പ്രകാരം സൗത്ത് കരോലിനയിൽ നേരത്തെ ഒരു സിക്കാഡ പാർട്ടി തന്നെ സംഘടിപ്പിച്ചിരുന്നത്രെ. സൗത്ത് കരോലിനയിലെ ജനങ്ങൾ സിക്കാഡ ഡിന്നർ പാർട്ടികൾ നടത്താൻ ഇഷ്ടപ്പെടുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെൻ്റർ മുൻ ഡയറക്ടർ സിക്കാഡകളെ തോട്ടത്തിൽ നിന്നും പിടിക്കരുതെന്നും അല്ലാതെയുള്ള മരങ്ങളിൽ നിന്നും പിടിക്കണം എന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തോട്ടങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതാണ് ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്.
ഫിലാഡൽഫിയയിലെ ഒരു റെസ്റ്റോറൻ്റായ എൽ റേ, ഉരുളക്കിഴങ്ങ് സൂപ്പിനൊപ്പമാണ് സിക്കാഡ വിളമ്പുന്നത്. ഈ പ്രാണികളിൽ പ്രോട്ടീൻ ഉയർന്ന അളവിലുള്ളത് കൊണ്ടുതന്നെ ഇത് മിക്കവർക്കും ഇഷ്ടപ്പെട്ട വിഭവമാണത്രെ. കുറഞ്ഞ അളവിലുള്ള കലോറി, കാർബോഹൈഡ്രേറ്റ്, ഉയർന്ന അളവിലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയും സിക്കാഡയെ ഇഷ്ടവിഭവമാക്കി മാറ്റുന്നതിൽ പങ്ക് വഹിക്കുന്നു എന്നാണ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം