തങ്ങളുടെ മൃഗശാലയിൽ പാണ്ടകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, സന്ദർശകർക്ക് മുന്നിൽ പാണ്ടകളെ പ്രദർശിപ്പിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് നായകളെ പെയിന്റടിച്ച് രൂപം മാറ്റി പാണ്ടകളെപ്പോലെയാക്കി പ്രദർശിപ്പിച്ചത് എന്നാണ് മൃഗശാലാ വക്താവ് പറഞ്ഞത്.
ചൈനയിലെ ഒരു മൃഗശാല നടത്തിയ ചതിയെ കുറിച്ചാണ് ഇപ്പോൾ അവിടുത്തെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. നായകളെ പെയിന്റടിച്ച് പാണ്ടകളെപ്പോലെയാക്കി എന്നാണ് ആരോപണം.
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം തായ്‌ജൗ മൃഗശാലയിലാണ് സംഭവം. മൃഗശാല സന്ദർശിക്കാനെത്തിയവർ അടുത്തിടെയാണ് മൃഗശാലയിലെ പാണ്ടകൾ ശരിക്കും പാണ്ടകളല്ല എന്ന് തിരിച്ചറിഞ്ഞതത്രെ. ചൗ ചൗ ഇനത്തിൽ പെട്ട നായകളെ കറുപ്പും വെള്ളയും നിറമടിച്ച ശേഷം പാണ്ടകളെന്നും പറഞ്ഞ് പ്രദർശിപ്പിക്കുകയായിരുന്നത്രെ മൃഗശാല ചെയ്തത്.
undefined
മെയ് ഒന്നിനാണ് ഈ പാണ്ടകൾ പാണ്ടകളല്ല എന്നും നായകളാണ് എന്നും തിരിച്ചറിഞ്ഞത്. മൃഗശാലയിലെ ജീവനക്കാർ ചൗ ചൗ നായകളെ അവയുടെ രോമം വെട്ടിയൊതുക്കിയ ശേഷം കറുപ്പും വെള്ളയും പെയിന്റടിച്ച് പാണ്ടകളാക്കി മാറ്റുകയായിരുന്നു.
ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ തായ്‌ജൂ മൃഗശാലയിൽ എല്ലാ ദിവസവും രാവിലെ 8 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിലാണ് ഈ ചായം പൂശിയ നായ്‌ക്കളെ പ്രദർശിപ്പിച്ചിരുന്നത്. അവയെ കാണുന്നതിന് വേണ്ടി നിരവധി സന്ദർശകരും ഉത്സാഹം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ, നായകളെയാണ് പാണ്ടകളായി വേഷം മാറ്റി പ്രദർശിപ്പിച്ചിരുന്നത് എന്നറിഞ്ഞതോടെ മൃഗശാലയ്ക്കെതിരെ ആളുകളുടെ രോഷമുയരുകയായിരുന്നു.
എന്നാൽ, ഈ ചെയ്തതിന് വളരെ വിചിത്രമായ ന്യായമായിരുന്നു മൃഗശാലയ്ക്ക് പറയാനുണ്ടായിരുന്നത്. തങ്ങളുടെ മൃഗശാലയിൽ പാണ്ടകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, സന്ദർശകർക്ക് മുന്നിൽ പാണ്ടകളെ പ്രദർശിപ്പിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് നായകളെ പെയിന്റടിച്ച് രൂപം മാറ്റി പാണ്ടകളെപ്പോലെയാക്കി പ്രദർശിപ്പിച്ചത് എന്നാണ് മൃഗശാലാ വക്താവ് പറഞ്ഞത്.
Taizhou Zoo in Jiangsu Province dyed two chow chow puppies black and white and promoted them as so-called “panda dogs.” pic.twitter.com/Jo7q1dBzZJ
— Shanghai Daily (@shanghaidaily)അതേസമയം ചൈനയിലെ സോഷ്യൽ മീഡിയകളിലടക്കം സംഭവത്തെ ചൊല്ലി വൻ വിമർശനമാണ് ഉയരുന്നത്. മൃഗശാല ജനങ്ങളെ പറ്റിച്ചു എന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ മറ്റൊരു വിഭാഗം പറയുന്നത് നായകളോട് കാണിച്ച കൊടും ക്രൂരതയാണ് ഇത് എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം