അച്ഛനാണച്ഛാ അച്ഛൻ; മകൾക്ക് മുത്തശ്ശന്റെ വീട്ടിലെത്തണം, 1 കോടി ചെലവാക്കി അച്ഛൻ കണ്ടെത്തിയ മാർ​ഗം

By Web Team  |  First Published Feb 18, 2024, 1:18 PM IST

പുതുവത്സരം ആഘോഷിക്കാൻ വാങ്ങിന്റെ മാതാപിതാക്കളുടെ അടുത്ത് തന്റെ മകളെ എത്തിക്കാമെന്ന് അയാൾ വാക്ക് നൽകിയിരുന്നു.


ചൈനയിൽ ലൂണാർ ന്യൂ ഇയറായിരുന്നു പത്താം തീയതി. അതിനാൽ തന്നെ വൻ ട്രാഫിക്കായിരുന്നു രാജ്യത്തെങ്ങും ഉണ്ടായിരുന്നത്. ആളുകൾ ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടേയും ഒക്കെ വീടുകളിൽ പോകുന്ന സമയം കൂടിയാണിത്. മിക്കവാറും ആളുകൾ ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങി സമയത്തിന് എത്താതെ വിഷമിച്ച് പോകാറുമുണ്ട്. അൻഹുയി പ്രവിശ്യയിൽ നിന്നുള്ള ഒരാൾ അതിനെ നേരിടാൻ ഒരു വേറിട്ട വഴി കണ്ടെത്തി. അതാണിപ്പോൾ വാർത്തയാവുന്നത്. 

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കിഴക്കൻ ചൈനയിൽ താമസിക്കുന്ന പൈലറ്റ് പരിശീലകനായ ആളാണ് വാങ്. പുതുവത്സരം ആഘോഷിക്കാൻ വാങ്ങിന്റെ മാതാപിതാക്കളുടെ അടുത്ത് തന്റെ മകളെ എത്തിക്കാമെന്ന് അയാൾ വാക്ക് നൽകിയിരുന്നു. എന്നാൽ, അവൾ റോഡ് മാർ​ഗം പോയാൽ സമയത്തിന് അവിടെ എത്തിച്ചേരില്ല എന്ന് അയാൾക്ക് ഏകദേശം ധാരണയുണ്ടായിരുന്നു. അതിനാൽ തന്നെ മകളെ സമയത്തിന് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തെത്തിക്കാൻ അയാൾ മറ്റൊരു മാർ​ഗം കണ്ടെത്തി. 

Latest Videos

undefined

രണ്ട് സീറ്റുകളുള്ള ഒരു വിമാനം തന്നെ അയാൾ ആ യാത്രക്ക് വേണ്ടി ഒരുക്കി. അതിനായി പ്രത്യേകം പെർമിഷനും എടുത്തു. അങ്ങനെ രണ്ട് മണിക്കൂർ റോഡിലൂടെ പോകുന്നതിന് പകരം 50 മിനിറ്റിനുള്ളിൽ മകളെയും കൊണ്ട് വാങ് തന്റെ മാതാപിതാക്കളുടെ അടുത്തെത്തി. ഏകദേശം ഒരു കോടി രൂപയാണ് വിമാനത്തിന് വേണ്ടി വാങ്ങിന് ചെലവായത്. ഫുൾ ടാങ്ക് ഇന്ധനം നിറച്ചാൽ 1200 കിലോമീറ്റർ വരെ ഇതിൽ സഞ്ചരിക്കാം എന്നാണ് വാങ് പറയുന്നത്. 

എന്തായാലും, വിമാനത്തിൽ മാതാപിതാക്കളുടെ അടുത്തെത്തി എന്ന് മാത്രമല്ല. ഇപ്പോൾ, സ്വന്തമായി വിമാനം വാങ്ങി സഞ്ചരിച്ചതിന് ചൈനീസ് സാമൂഹിക മാധ്യമങ്ങളിലും വാങ് താരമായി മാറിയിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!