ചൈനയിലെ ഗുഹാ ഗ്രാമം, ഇറങ്ങണമെന്ന് സർക്കാർ, തയ്യാറല്ലെന്ന് ജനങ്ങൾ

By Web Team  |  First Published Apr 10, 2024, 4:47 PM IST

ഇപ്പോൾ ഗ്രാമത്തിന് പുറത്തുള്ള സ്കൂളിൽ പോകാൻ കുട്ടികൾക്ക് രണ്ട് മണിക്കൂർ യാത്ര ചെയ്യണം, അങ്ങോട്ടും ഇങ്ങോട്ടും ട്രെക്കിംഗ് നടത്തണം. ​


ചൈനയിലെ ഗുഹാഗ്രാമം എന്നാണ് ഗുയിഷൗ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സോങ്‌ഡോംഗ് അറിയപ്പെടുന്നത്. പരമ്പരാ​ഗതമായ ജീവിതരീതി പിന്തുടരുന്ന ഇവിടുത്തെ ​ഗ്രാമവാസികൾ ഇപ്പോൾ ചുരുങ്ങിയ സൗകര്യങ്ങളിലാണ് ജീവിക്കുന്നത്. അവരെ മാറ്റിപ്പാർപ്പിക്കാൻ ഗവൺമെൻ്റ് നിരന്തരശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും തങ്ങളു‌ടെ പാരമ്പരാ​ഗത ജീവിതരീതിയിൽ നിന്നും അണുവിട മാറാൻ ഇവിടുത്തെ ​ഗ്രാമവാസികൾ തയ്യാറല്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 1800 മീറ്റർ (ഏകദേശം 6000 അടി) ഉയരത്തിലാണ് സോങ്‌ഡോംഗ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ താമസക്കാർക്ക് കാര്യമായ ബുദ്ധിമുട്ടുകളുമുണ്ട്. 2008 -ൽ, "ചൈന ഗുഹാമനുഷ്യരുടെ സമൂഹമല്ല" എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇവിടുത്തെ സർക്കാർ ഇവിടെയുള്ള സ്കൂളുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചു. അത് ഗ്രാമത്തിന് വലിയ തിരിച്ചടിയായി. 

Latest Videos

undefined

ഇപ്പോൾ ഗ്രാമത്തിന് പുറത്തുള്ള സ്കൂളിൽ പോകാൻ കുട്ടികൾക്ക് രണ്ട് മണിക്കൂർ യാത്ര ചെയ്യണം, അങ്ങോട്ടും ഇങ്ങോട്ടും ട്രെക്കിംഗ് നടത്തണം. ​ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇപ്പോൾ സർക്കാർ ശ്രമം ന‌ടത്തുന്നുണ്ടെങ്കിലും അതിനോ‌ട് പൂർണമായും യോജിക്കാൻ ഇവിടുത്തുകാർ തയ്യാറല്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സോങ്‌ഡോങ്ങിലെ താമസക്കാരനായ ലുവോ ഡെങ്‌ഗുവാങ് തങ്ങളുടെ ബുദ്ധിമുട്ടുകൾ സമ്മതിച്ചുകൊണ്ട് ​ഗ്രാമജീവിതത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ, "ജീവിതം കഠിനമാണ്. എന്നാൽ, ഈ ഗുഹ കയ്പേറിയ ശൈത്യകാല തണുപ്പിൽ നിന്നും വേനൽ ചൂടിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്നു." ​ഗ്രാമം വിട്ട് മാറി താമസിക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗ്രാമവാസികൾ ഇവിടെ താമസിക്കാനുള്ള ദൃഢനിശ്ചയത്തിൽ തന്നെയാണ് ഇപ്പോൾ ഉള്ളത്.

1949 -ൽ ചൈനീസ് ആഭ്യന്തരയുദ്ധത്തിൻ്റെ അവസാനത്തോടെ കൊള്ളക്കാരിൽ നിന്ന് ഒളിക്കാനായാണ്  ഗ്രാമവാസികൾ ഗുഹയിലേക്ക് താമസം മാറ്റിയത്. പിന്നീട് ആ താമസം തുടർന്നു. ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളും മരവും മുളയും കൊണ്ട് നിർമ്മിച്ചതാണ്, അവ ഗുഹയുടെ പ്രവേശന കവാടത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

2000 -ത്തിന്റെ  ആരംഭം വരെ ഇവി‌ടെ വൈദ്യുതി ലഭ്യമായിരുന്നില്ല. കൂടാതെ, അടുത്തുള്ള നഗരപ്രദേശമായ സിയൂണിലേക്ക് ഇവിടെ നിന്ന് ഒരു മണിക്കൂറിലധികം സമയത്തെ യാത്രയുണ്ട്.

tags
click me!