ഫ്രഞ്ച് കലാകാരനായ ഗുസ്താവ് കോർബെറ്റ് 1866-ൽ വരച്ച 'ദി ഒറിജിൻ ഓഫ് ദി വേൾഡ്' എന്ന നഗ്നചിത്രത്തിന് മുകളിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
പാശ്ചാത്യ രാജ്യങ്ങളില്‍ ആര്‍ട്ട് മ്യൂസിയങ്ങള്‍ പ്രതിഷേധ പ്രകടനങ്ങളുടെ വേദി കൂടിയായി മാറിയിട്ട് കാലമേറെയായി. പ്രധാനമായും പരിസ്ഥിതി പ്രവര്‍ത്തകരാണ് ആര്‍ട്ട് ഗ്യാലറികളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാറ്. പലപ്പോഴും വിലയേറിയ അമൂല്യമായ കലാരൂപങ്ങള്‍ നശിപ്പിക്കുന്നതിലേക്ക് പോലും ഇത്തരം പ്രതിഷേധങ്ങള്‍ എത്താറുണ്ട്. ഗ്യാലറികളെ പ്രതിഷേധം ശക്തമായപ്പോള്‍ കലാരൂപങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കാന്‍ പോലും ഗ്യാലറികളില്‍ പലതും തയ്യാറായി. കഴിഞ്ഞ ദിവസം സമാനമായ ഒരു പ്രതിഷേധം സംഘടിപ്പിച്ചതിന് രണ്ട് സ്ത്രീകള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. പാരീസ് മ്യൂസിയത്തിലെ ഒരു നഗ്ന ചിത്രത്തില്‍ 'മീ ടൂ' (Me too) ഗ്രാഫിറ്റി വരച്ചതിനായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തെന്നും ഇരുവരെയും അറസ്റ്റ് ചെയ്തെന്നും പോംപിഡോ-മെറ്റ്സ് പ്രോസിക്യൂട്ടർ യെവ്സ് ബഡോർക്ക് സ്ഥിരീകരിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
പാരീസിലെ സെന്‍റർ പോംപിഡോ - മെറ്റ്‌സ് ഗ്യാലറിയിലാണ് സംഭവം. ഇവിടെ സന്ദര്‍ശനത്തിനെത്തിയ രണ്ട് സ്ത്രീകള്‍ 19-ാം നൂറ്റാണ്ടിലെ ഒരു നഗ്നചിത്രത്തിന് മുകളില്‍ "മീ ടൂ" എന്ന മുദ്രാവാക്യം എഴുതി. ചിത്രം നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഡെബോറ ഡി റോബർട്ടിസ് എന്ന പെർഫോമൻസ് ആർട്ടിസ്റ്റും മറ്റൊരു അജ്ഞാത സ്ത്രീയ്ക്ക് നേരെയും കേസെടുത്തെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് കലാകാരനായ ഗുസ്താവ് കോർബെറ്റ് 1866-ൽ വരച്ച 'ദി ഒറിജിൻ ഓഫ് ദി വേൾഡ്' (The Origin of the World) എന്ന നഗ്നചിത്രത്തിന് മുകളിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. അതേസമയം ചിത്രത്തിന് കേടുപാടില്ലെന്നും ചിത്രത്തെ സംരക്ഷിക്കാനായി സ്ഥാപിച്ച ഗ്ലാസിലാണ് ഇവര്‍ മീ ടു എന്ന് എഴുതിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമീപത്ത് പ്രദര്‍ശിപ്പിച്ചിരുന്ന മറ്റ് രണ്ട് ചിത്രങ്ങളില്‍ പ്രതിഷേധക്കാര്‍ മീറ്റു എന്ന് എഴുതി.
undefined
പ്രായം വെറും സംഖ്യ: 82 -ാം വയസില്‍ പവര്‍ലിഫ്റ്റിംഗില്‍ വിജയിച്ച് കിട്ടമ്മാള്‍; വൈറല്‍ വീഡിയോ കാണാം
La célèbre tableau "L'Origine du monde" de Gustave Courbet, ainsi que quatre autres œuvres, ont été taguées aujourd'hui au Centre Pompidou-Metz. 😏☹️
La vitre est peinte en rouge avec le mot "MeToo". 🙄
La performeuse Deborah De Robertis revendique une "action".🤯
Elle aurait… pic.twitter.com/ZBb7bCZMJd
'നിങ്ങൾ, സ്ത്രീയെ ആർട്ടിസ്റ്റിൽ നിന്ന് വേർപെടുത്തരുത്' എന്ന പ്രകടനത്തിന്‍റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. ഒരു പ്രദര്‍ശനത്തിന്‍റെ ഭാഗമായി പാരീസിലെ മ്യൂസി ഡി ഓർസെയിൽ നിന്ന് സെന്‍റർ പോംപിഡോ - മെറ്റ്‌സ് ഗ്യാലറിയിലേക്ക് എത്തിച്ചതായിരുന്നു ചിത്രം. ചിത്രത്തിന്‍റെ ഗ്ലാസില്‍ ധാരാളം ചുവന്ന മഷി ഒഴിച്ചെന്നും ഇത് വൃത്തിയാക്കിയാലും പൂര്‍ണ്ണമായും കളയാന്‍ പറ്റില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മ്യൂസിയത്തിന്‍റെ പരാതിയിലാണ് സ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. കോർബെറ്റിന്‍റെ നഗ്നചിത്രത്തോടൊപ്പം മറ്റ് നാല് ചിത്രങ്ങള്‍ക്ക് കൂടി പ്രതിഷേധക്കാര്‍ കേടുപാടു വരുത്തി.
അറസ്റ്റിലായ സ്ത്രീകളെ കൂടാതെ മൂന്നാമതൊരാള്‍ കൂടി പ്രതിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്നമത്തെയാള്‍ 1991 ല്‍ ഒരു വിലയേറിയ കലാസൃഷ്‌ടി മോഷ്ടിച്ച കുറ്റകൃത്യത്തിൽ ഉള്‍പ്പെട്ടയാളാണ്. ഫ്രഞ്ച് ആർട്ടിസ്റ്റ് ആനെറ്റ് മെസേജർ രൂപകല്‍പന ചെയ്ത 'ഐ തിങ്ക് സോ ഐ സക്ക്' എന്ന വെളുത്ത നിറത്തിലെ ചുവന്ന എംബ്രോയിഡറി വര്‍ക്കാണ് അന്ന് മോഷണം പോയത്. മോഷണം പുനര്‍വിനിയോഗത്തിന്‍റെ ഭാഗമാണെന്നായിരുന്നു അന്ന് അയാള്‍ അവകാശപ്പെട്ടിരുന്നത്. കേടുപാടുകള്‍ തീര്‍ത്ത ശേഷം മാത്രമായിരിക്കും ഇനി ചിത്രം പ്രദര്‍ശനത്തിനെത്തുക.
സെല്‍ഫി വില്ലനായി; സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട കുട്ടികൾക്ക് 8 കോടി നഷ്ടപരിഹാരം നല്‍കാൻ വിധി