19,000 കിലോമീറ്റർ‌, 40 ദിവസം, 19 രാഷ്ട്രങ്ങൾ, 25 ലക്ഷം രൂപ; കാനഡ ടു ഇന്ത്യ, അതും സ്വന്തം വണ്ടിയിൽ

By Web TeamFirst Published Dec 24, 2023, 4:21 PM IST
Highlights

രാത്രികളിലും തന്റെ വാഹനത്തിലാണ് അദ്ദേഹം ചെലവഴിച്ചത്. യാത്രയുടെ അവസാനം പാകിസ്ഥാൻ വഴിയാണ് അദ്ദേഹം ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്.

ലോകം മുഴുവനും ചുറ്റി സഞ്ചരിക്കാൻ സാധിച്ചെങ്കിൽ എന്ന് ആ​ഗ്രഹിക്കാത്ത മനുഷ്യർ വളരെ കുറവായിരിക്കും. എന്നാൽ, അതിന് വളരെ വളരെ വളരെ കുറച്ച് ആളുകൾക്കേ സാധിക്കൂ. എങ്കിലും വലിയ യാത്രകൾ സ്വപ്നം കാണുന്നവരും തങ്ങളെ കൊണ്ടാകുന്ന തരത്തിൽ തങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കുന്നവരും ഉണ്ട്. അങ്ങനെ ഒരാളെ കുറിച്ചാണ് ഇനി പറയുന്നത്.  

സ്വന്തം വണ്ടിയിൽ കാനഡയിൽ നിന്നും ഇന്ത്യയിലേക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അതിനായി സഞ്ചരിച്ചത് 19,000  കിലോമീറ്റർ‌. എടുത്തത് 40 ദിവസം. കടന്നുവന്നത് 19 രാഷ്ട്രങ്ങൾ. ചെലവഴിച്ചത് 25 ലക്ഷം രൂപ. ജസ്മീത് സിങ് എന്ന ഇന്ത്യക്കാരനാണ് ഈ സാഹസികമായ യാത്ര നടത്തിയത്. തന്റെ ഫോർഡ് ബ്രോങ്കോയിലായിരുന്നു ജസ്മീതിന്റെ യാത്ര. ഈ റോഡ് ട്രിപ്പിനുള്ള സജ്ജീകരണത്തിനായി 2.5 വർഷം താൻ ചെലവഴിച്ചിരുന്നു എന്ന് ജസ്മീത് പറയുന്നു. 

Latest Videos

രാത്രികളിലും തന്റെ വാഹനത്തിലാണ് അദ്ദേഹം ചെലവഴിച്ചത്. യാത്രയുടെ അവസാനം പാകിസ്ഥാൻ വഴിയാണ് അദ്ദേഹം ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. അമൃത്സറിനടുത്തുള്ള അട്ടാരി ബാഗ അതിർത്തിയിൽ വച്ച് ജസ്മീതിന്റെ കുടുംബം അദ്ദേഹത്തെ ഊഷ്മളമായ സ്വീകരണം നൽകി വരവേറ്റു. ജസ്മീതിന്റെ ഈ റോഡ് യാത്ര വലിയ തരത്തിൽ സോഷ്യൽ മീഡിയയിലും ശ്രദ്ധിക്കപ്പെട്ടു. 

കാറും കാർ യാത്രയും ഇഷ്ടപ്പെടുന്ന ജസ്മീതിന്റെ അടുത്ത പ്ലാൻ ഇന്ത്യയാകെയും ചുറ്റിയടിക്കുക എന്നതാണ്. ആറ് മാസത്തെ യാത്രയാണ് അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ളത്. Sahni Family എന്ന അക്കൗണ്ടിലൂടെ ജസ്മീത് തന്റെ യാത്രയെ കുറിച്ചുള്ള വിവരങ്ങളും വിശേഷങ്ങളും പങ്ക് വച്ചിട്ടുണ്ട്. ആ വീഡിയോയ്ക്ക് തന്നെ നിരവധിപ്പേരാണ് ആശംസകളറിയിച്ചും മറ്റും കമന്റ് ചെയ്തിരിക്കുന്നത്. 

വായിക്കാം: എന്താ ഒരു വരവ്, ആരായാലും നോക്കിനിന്നുപോകും, വൈറലായി ബ്ലാക്ക് ടൈ​ഗർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!