ഇവര്‍ മകനെ ഗർഭിണിയായിരിക്കുമ്പോഴാണത്രെ സന്യാസ ജീവിതം തിരഞ്ഞെടുക്കാൻ തീരുമാനിക്കുന്നത്. അതേസമയം, തന്റെ മകനേയും സന്യാസജീവിതത്തിലേക്ക് നയിക്കണമെന്നും ഇവർ തീരുമാനിച്ചിരുന്നു.
സമ്പത്തും സുഖസൗകര്യങ്ങളും എല്ലാം ഉപേക്ഷിച്ച് ജൈന സന്യാസിമാരാകാൻ കർണാടകയിൽ നിന്നുള്ള ബിസിനസുകാരന്റെ ഭാര്യയും 11 -കാരനായ മകനും. സ്വീറ്റി എന്ന 30 -കാരിയും അവരുടെ മകന്‍ ഹൃദാനുമാണ് സന്യാസം സ്വീകരിക്കുന്നത്. കർണാടക സ്വദേശിയായ മനീഷ് എന്ന ബിസിനസുകാരന്റെ ഭാര്യയാണ് സ്വീറ്റി.
ദീക്ഷയ്ക്ക് ശേഷം ഇരുവർക്കും പുതിയ പേരുകളും നൽകി. സ്വീറ്റിയുടെ പുതിയ പേര് ഭാവശുദ്ധി രേഖ ശ്രീ ജി എന്നാണ്. മകന്റെ പുതിയ പേര് ഹിതാഷയ് രത്നവിജയ് ജി എന്നും. ഒരു വ്യക്തി സന്യാസിയായി ആത്മീയമായ അച്ചടക്കത്തോടെ ജീവിക്കാൻ ഔപചാരികമായി പ്രതിജ്ഞായെടുക്കുന്ന ചടങ്ങാണ് ദീക്ഷ.
undefined
ഭാവശുദ്ധി രേഖ ശ്രീ ജി തൻ്റെ മകനെ ഗർഭിണിയായിരിക്കുമ്പോഴാണത്രെ സന്യാസ ജീവിതം തിരഞ്ഞെടുക്കാൻ തീരുമാനിക്കുന്നത്. അതേസമയം, തന്റെ മകനേയും സന്യാസജീവിതത്തിലേക്ക് നയിക്കണമെന്നും ഇവർ തീരുമാനിച്ചിരുന്നു. ഭാവിയിൽ സന്യാസജീവിതം നയിക്കേണ്ടി വരും എന്നു പറഞ്ഞുതന്നെയാണ് ഇവർ മകനെ വളർത്തിയത് എന്നും പറയുന്നു.
ഇവരുടെ സന്യാസിയാകാനുള്ള തീരുമാനം ഉറച്ചതാണ് എന്ന് മനസിലാക്കിയപ്പോൾ ഭർത്താവും ഇവരെ പിന്തുണയ്ക്കുകയായിരുന്നു. ഇവരുടേയും മകന്റെയും തീരുമാനത്തിൽ അഭിമാനിക്കുന്നു എന്നാണ് മനീഷും ഇവരുടെ കുടുംബവും പറയുന്നത്. ഗുജറാത്തിലെ സൂറത്തിൽ വച്ച് രണ്ട് മാസം മുമ്പാണ് ദീക്ഷ ചടങ്ങ് നടന്നത്. അമ്മയും മകനും ഇപ്പോൾ സൂറത്തിലാണ് താമസിക്കുന്നത്.
നേരത്തെ ഗുജറാത്തിലെ സബർകാന്ത മേഖലയിലെ ഹിമ്മത്‌നഗറിൽ നിന്നുള്ള ഭവേഷ് ഭായ് ഭണ്ഡാരിയും ഭാര്യയും ഇതുപോലെ സന്യാസം സ്വീകരിച്ചതും വാർത്തയായിരുന്നു. 200 കോടിയുടെ സ്വത്ത് ഉപേക്ഷിച്ചു കൊണ്ടാണ് ഇവർ സന്യാസം സ്വീകരിച്ചത്. ഇവരുടെ മക്കൾ അതിനും നേരത്തെ തന്നെ സന്യാസം സ്വീകരിച്ചിരുന്നു. പിന്നാലെയാണ് ദമ്പതികളും സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം