ചൈനയിൽ നിന്ന് യുകെയിലെ ഒരു പാർസൽ കമ്പനിയിലേക്ക് എത്തിയ പാർസൽ തുറന്ന് നോക്കിയ ജീവനക്കാർ ഭയന്ന് നാലുപാടും ഓടി. പാഴ്സസില്‍ ഉണ്ടായിരുന്ന വസ്തുവാണ് അയാളെ പേടിപ്പിച്ചത്.
ലോകത്തിന്‍റെ വിവിധ കോണുകളിലേക്ക് പലതരത്തിലുള്ള സാധനങ്ങൾ പാഴ്സലുകളായി അയക്കുന്നത് സാധാരണമാണ്. ഓരോ ദിവസവും ഇത്തരത്തിലുള്ള ലക്ഷ കണക്കിന് കൈമാറ്റങ്ങൾ നടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് നിർമ്മാതാക്കളായി അറിയപ്പെടുന്ന ചൈനയിൽ നിന്നാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഏറ്റവും അധികം പാർസലുകൾ എത്തിച്ചേരുന്നത് എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് യുകെയിലെ ഒരു പാർസൽ കമ്പനിയിലേക്ക് എത്തിയ പാർസൽ തുറന്ന് നോക്കിയ ജീവനക്കാർ ഭയന്ന് നാലുപാടും ഓടിയത്രേ. കാരണം അതിനുള്ളിൽ ഉണ്ടായിരുന്നത് അതീവ വിഷമുള്ള ഇനത്തിൽപെട്ട ഒരു ഭീമൻ ചിലന്തിയായിരുന്നു.
യുകെയിലേക്ക് വൻതോതിൽ പഴങ്ങളും പച്ചക്കറികളും എത്തുന്നത് ചൈനയിൽ നിന്നാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ പെട്ടികളിൽ ചിലത് പാഴ്സലുകളായാണ് എത്തുന്നത്. അത്തരത്തിൽ എത്തിയ ഒരു പാഴ്സൽ പെട്ടിയിലായിരുന്നു ചിലന്തി ഉണ്ടായിരുന്നത്. ഓൾഡ്ഹാമിലെ ഒരു ഗോഡൗണിൽ എത്തിയ പാഴ്സൽ പെട്ടികൾ തുറക്കുന്നതിനിടയിലാണ് ഈ വിചിത്രമായ സാധനം കണ്ടെത്തിയത്. പെട്ടിതുറന്ന ജീവനക്കാർ ആദ്യ കാഴ്ചയിൽ തന്നെ ഭയന്നോടി. ചിലന്തിക്ക് കടുത്ത വിഷാംശം ഉണ്ടെന്ന് മനസ്സിലാക്കിയതോടെ ആളുകൾ കൂടുതൽ ഭയപ്പെട്ടു.
undefined
അവസാനമില്ലാത്ത യുദ്ധം, പട്ടിണി; ഇന്ന് ഗാസയുടെ വിശപ്പുമാറ്റുന്നത് ഈ ഇലച്ചെടി
ഒരു കുട്ടിയുടെ കൈയോളം വലിപ്പമുള്ള ചിലന്തിയാണ് പെട്ടികൾക്കുള്ളിൽ ഉണ്ടായിരുന്നതെന്ന് ജോലി സ്ഥലത്തെ ജീവനക്കാരിലൊരാൾ വെളിപ്പെടുത്തി. ചിലന്തിയുടെ കാഴ്ച തന്നെ ഭയപ്പെടുത്തുന്നതായിരുന്നെന്നും അവര്‍ പറയുന്നു. പക്ഷേ, പാര്‍സലില്‍ ഉണ്ടായിരുന്ന ചിലന്തിക്ക് ജീവനുണ്ടായിരുന്നില്ല. സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടെ പെട്ടിയിൽ കയറിയ ചിലന്തി ദീർഘദൂര യാത്രയ്ക്കിടെ ചത്തതാകാമെന്നും അദ്ദേഹം വിശദീകരിച്ചു.
1,368 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ സാന്‍റിയാഗോ മാര്‍ട്ടിന്‍, ആരാണ് ഇയാള്‍?
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഹെറ്ററോപോഡ വെനിറ്റോറിയ എന്ന ഇനത്തിൽപ്പെട്ട ചിലന്തിയെ ആണ് പെട്ടിയിൽ കണ്ടെത്തിയത്. ചെറുപ്രാണികളെയും കീടങ്ങളെയും വേട്ടയാടുന്നതിൽ വിദഗ്ധരായതിനാലാണ് ഇവയെ ഹണ്ട്സ്മാൻ ചിലന്തികൾ എന്നും വിളിക്കാറുണ്ട്. ഇതിന്‍റെ മറ്റൊരു ആശ്ചര്യകരമായ വസ്തുത ഈ ചിലന്തികള്‍ ഒരു അടിയോളം നീളത്തിൽ വളരുമെന്നതാണ്. ഈ ചിലന്തികൾ കടിച്ചാൽ, അവയുടെ ശരീരത്തിലെ വിഷം കാരണം അമിതമായ വേദനയും ക്ഷീണവും തളർച്ചയും അനുഭവപ്പെടും. ഇവയുടെ കാലുകൾക്ക് നല്ല നീളമുള്ളതിനാല്‍ ഇവയ്ക്ക് വേഗത കൂടുതലാണ്. ഏകദേശം നാല് ഇഞ്ച് വരെ നീളമുള്ള നഖങ്ങളും ഇവയ്ക്കുണ്ട്.