മകന് ഈജിപ്തിലെ കറുത്ത ഫറോവയുടെ പേര് ഇടണം; നീണ്ട നിയമ പോരാട്ടം, ഒടുവില്‍ ബ്രസീലിയന്‍ ദമ്പതികള്‍ക്ക് വിജയം

By Web TeamFirst Published Sep 17, 2024, 3:24 PM IST
Highlights


കുഞ്ഞിന്‍റെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോഴാണ് പ്രശ്നം തുടങ്ങിയത്. ബെലോ ഹൊറിസോണ്ടെ രജിസ്ട്രി ഓഫീസ് ഫറോവയുടെ പേരിടാന്‍ പറ്റില്ലെന്ന് അറിയിച്ചു. തങ്ങളുടെ കറുത്ത ആഫ്രിക്കൻ പൈതൃകത്തിന്‍റെ ഓർമ്മയ്ക്കും മകന്‍റെ വംശീയതയെ പ്രതിനിധീകരിക്കാനും ഉദ്ദേശിച്ചാണ് ഈ പേര് തെരഞ്ഞെടുത്തതെന്ന് മാതാപിതാക്കള്‍ പറഞ്ഞെങ്കിലും നിരസിക്കപ്പെട്ടു. 


സ്വന്തം കുട്ടികള്‍ക്ക് പേരിടുന്നത് പലപ്പോഴും പൊല്ലാപ്പാണ്. അച്ഛന് ഇഷ്ടപ്പെട്ടാല്‍ അമ്മയ്ക്ക് ഇഷ്ടപ്പെടില്ല. ഇനി അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെട്ടാല്‍ വീട്ടിലെ മറ്റുള്ളവര്‍ക്ക് അത് ഇഷ്ടപ്പെടണമെന്നില്ല. ഒടുവില്‍ കുട്ടി ഒരു പേരിട്ടാല്ലോ ? വളര്‍ന്ന് വരുമ്പോള്‍ അവന് അല്ലെങ്കില്‍ അവള്‍ക്ക് അത് ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍, ഇവിടെ അച്ഛനും അമ്മയും അടുത്തിടെ ജനിച്ച തങ്ങളുടെ മകന് ഈജിപ്തിലെ ആദ്യത്തെ കറുത്ത ഫറവോയുടെ പേര് നല്‍കാന്‍ തീരുമാനിച്ചു. പക്ഷേ. ആ തര്‍ക്കം നീണ്ടത് കോടതിയിലേക്കായിരുന്നു. ബാലെറ്റ് മൂവ് പ്ലൈയുടെ (ballet move plie) പോർച്ചുഗീസ് വാക്ക് പോലെ തോന്നുന്നതിനാൽ ഈ പേര് ഭീഷണിപ്പെടുത്തലിനും പരിഹാസത്തിനും കാരണമാകുമെന്ന് വാദിച്ച് മിനാസ് ജെറൈസിലെ ഒരു കോടതിയാണ് ആദ്യം പേര് നിരോധിച്ച് കൊണ്ട് ഇടപെട്ടത്. എന്നാല്‍ പിന്നീട് മനസ് മാറിയ ഒരു ജഡ്ജി തീരുമാനം പുനപരിശോധിക്കുകയും മഹാനായ ചരിത്ര വ്യക്തിയുടെ ബഹുമാനാർത്ഥം ഡാനില്ലോയ്ക്കും കാറ്ററിന പ്രിമോലയ്ക്കും അവരുടെ മകന് ആ പേര് ഇടാന്‍ അനുവാദം നല്‍കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കുഞ്ഞിന്‍റെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോഴാണ് പ്രശ്നം തുടങ്ങിയത്. ബെലോ ഹൊറിസോണ്ടെ രജിസ്ട്രി ഓഫീസ് ഫറോവയുടെ പേരിടാന്‍ പറ്റില്ലെന്ന് അറിയിച്ചു. തങ്ങളുടെ കറുത്ത ആഫ്രിക്കൻ പൈതൃകത്തിന്‍റെ ഓർമ്മയ്ക്കും മകന്‍റെ വംശീയതയെ പ്രതിനിധീകരിക്കാനും ഉദ്ദേശിച്ചാണ് ഈ പേര് തെരഞ്ഞെടുത്തതെന്ന് മാതാപിതാക്കള്‍ പറഞ്ഞെങ്കിലും നിരസിക്കപ്പെട്ടു.  ഇരുപത്തിയഞ്ചാം രാജവംശത്തിൽ ഈജിപ്തിന്‍റെ തലവനായിരുന്നു പിയെ (Piye) അല്ലെങ്കിൽ 'പിയാൻഖി' (Piankhy) അദ്ദേഹത്തിന്‍റെ സൈനിക നേട്ടങ്ങൾക്കും പിരമിഡ് വാസ്തുവിദ്യയിലെ പുതുമകൾക്കും ഏറെ അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ പുതിയ കാലത്ത് ഈ പേര് ജീവിതകാലം മുഴുവൻ കുട്ടിയ്ക്ക് നാണക്കേടുണ്ടാക്കുമെന്നായിരുന്നു കോടതിയുടെ വാദം. പിയേ എന്ന പേരിന്‍റെ ശബ്ദവും സ്പെല്ലിംഗും കോടതിക്ക് പ്രധാനമായിരുന്നു, കാരണം ഇത് കുട്ടിയുടെ സമപ്രായക്കാരെ ഭീഷണിപ്പെടുത്താൻ പ്രേരിപ്പിക്കുമെന്ന് അവർ കരുതിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Latest Videos

'ജോലി ഇടവേളകളില്‍ നിങ്ങള്‍ക്ക് സെക്സ് ചെയ്തു കൂടേ?' റഷ്യക്കാരോടായി പ്രസിഡന്‍റ് പുടിന്‍

എന്നാല്‍, ആ പേര് തങ്ങളുടെ വംശത്തെയും സംസ്കാരത്തെയും പ്രതിനിധീകരിക്കുന്നുവെന്നായിരുന്നു മാതാപിതാക്കള്‍ കോടതിയില്‍ വാദിച്ചത്. തങ്ങളുടെ ആഫ്രിക്കന്‍ വേരുകള്‍ വെളിപ്പെടുത്തുന്നത് ആത്മാഭിമാനം ഉയര്‍ത്തുമെന്നും മാതാപിതാക്കള്‍ വാദിച്ചു. പിയേയോടുള്ള ബഹുമാനം സൂക്ഷിക്കുന്നതിനൊപ്പം കുട്ടിയുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അവനില്‍ ധാരണയുണ്ടാക്കുക കൂടി ലക്ഷ്യമാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. മാതാപിതാക്കളുടെ വാദം പരിഗണിച്ച് ഒടുവില്‍ കോടതി ആ പേര് തന്നെ കുട്ടിക്കിടാന്‍ അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഒരു 90 കിട്ടിയിരുന്നെങ്കിൽ; പൂസായപ്പോൾ മൂർഖനെ അങ്ങ് താലോലിച്ചു; പിന്നാലെ യുവാവ് ആശുപത്രിയിൽ, വീഡിയോ വൈറൽ

click me!