ചെങ് വിംഗ് യീയുടെ ഒരു കുപ്പി അധോവായുവിന് ചെറിയ വിലയല്ല. ഒരു ജാറിന് 237 പൌണ്ട്. അതായത് ഏതാണ്ട് 24,820 രൂപ!
പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇന്ന് മിക്കയാളുകളും. ചിലര്‍ തങ്ങളുടെ കാലിന്‍റെ ചിത്രങ്ങള്‍ വില്പനയ്ക്ക് വയ്ക്കുന്നു മറ്റ് ചിലര്‍ അധോവായു വില്ക്കുന്നു. എന്ത് വില്ക്കുന്നുവെന്നതിലല്ല കാര്യ പണം കിട്ടുന്നുണ്ടോ എന്നതിലാണ് കാര്യമെന്ന് സോഷ്യല്‍ മീഡിയയും. @kiaraakitty എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ലോക പ്രശസ്തയായ ചെങ് വിംഗ് യീ പണം സമ്പാദിക്കുന്നത് സ്വന്തം അധോവായു വിറ്റാണ്. ചെങ് വിംഗ് യീയുടെ ഒരു കുപ്പി അധോവായുവിന് ചെറിയ വിലയല്ല. ഒരു ജാറിന് 237 പൌണ്ട്. അതായത് ഏതാണ്ട് 24,820 രൂപ!
കുപ്പി തുറന്നാലും 30 ദിവസത്തോളം 'സുഗന്ധം' നിലനില്‍ക്കുമെന്നാണ് ചെങ് വിംഗ് യീ അവകാശപ്പെടുന്നത്. ഇതുവരെ തയ്യാറാക്കിയ എല്ലാ കുപ്പി അധോവായുവും വിറ്റ് പോയെന്നും ഇവര്‍ അവകാശപ്പെടുന്നു. തന്‍റെ അധോവായു വില്‍ക്കാന്‍ ചെങ് വിംഗ് യീ പ്രത്യേക പരസ്യവും തയ്യാറാക്കിയിട്ടുണ്ട്. ഒരു പരസ്യത്തില്‍ തന്‍റെ അധോവായു നിറച്ച ജാറുകള്‍ക്ക് മുന്നില്‍ നിന്ന് ചെങ് വിംഗ് യീ ഇങ്ങനെ പറയുന്നു. “നിങ്ങളുടെ പ്രിയപ്പെട്ട സ്ട്രീമർ കിയാരാക്കിറ്റിയുടെ മണം എങ്ങനെയുണ്ടെന്ന് നിങ്ങൾക്ക് ജിജ്ഞാസയുണ്ടോ? അത് വെറുതെ സങ്കൽപ്പിക്കരുത്, നിങ്ങളുടെ ജിജ്ഞാസയെ പോഷിപ്പിക്കുക.”
undefined
തിലോപ്പിയ കഴിക്കൂ, എല്ലും പല്ലും തലച്ചോറും സംരക്ഷിക്കൂ! അറിയാം ഗുണങ്ങള്‍
അപ്പൂപ്പന്‍റെ ഒരു ബര്‍ഗര്‍ തീറ്റ; 70 -കാരന് ഗിന്നസ് റെക്കോര്‍ഡ് 34,000 ബര്‍ഗര്‍ കഴിച്ചതിന്!
ഒപ്പം മറ്റൊന്ന് കൂടി യീ കൂട്ടിച്ചേര്‍ക്കുന്നു. "ഒരു സുഗന്ധ ജഗ്ഗ് തയ്യാറാക്കാൻ കുറച്ച് സമയമെടുത്തേക്കാം, അതിനാൽ മുൻകൂർ അറിയിപ്പ് കൂടാതെ പ്രോസസ്സിംഗ് സമയം മാറിയേക്കാം." വെറുതേയല്ല. അധോവായുവിന്‍റെ വരവ് വരെ കാക്കണമെന്ന്. അധോവായു മാത്രമല്ല, മറ്റ് ചില ഉത്പന്നങ്ങളും യീ വില്പനയ്ക്ക് വച്ചിരിക്കുന്നു. അതില്‍ യീ ഉപയോഗിച്ച അടിവസ്ത്രങ്ങളും കുളിച്ച വെള്ളം വരെയുണ്ട്. ഈ രംഗത്തെ ആദ്യ വ്യക്തിയല്ല യീ. ഇതിന് മുമ്പും നിരവധി സാമൂഹിക മാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാര്‍ തങ്ങളുടെ അധോവായു വില്പനയ്ക്ക് വച്ച് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 2022-ലാണ് ഈ പ്രവണത ശക്തമായത്. അന്ന് അമൗറന്ത് എന്ന യുവതി തന്‍റെ അധോവായു Cutie-Pa-TOOT-ies എന്ന ബ്രാന്‍റിലാണ് പുറത്തിറക്കിയത്. ഓരോ ജാറിനും 791 പൌണ്ട് (82,943 രൂപ) ആയിരുന്നു വില. സ്റ്റെഫാനി മാറ്റോ എന്ന മറ്റൊരു യുവതി തന്‍റെ അധോവായു വില്പനയിലൂടെ ആഴ്ചയില്‍ 38,000 പൌണ്ട് (39,84,627 രൂപ) വരെ നേടിയിരുന്നു.