കപ്പൽ കടലിലേക്ക് പോകുമ്പോൾ കാപ്റ്റൻ തന്നെ ഇനി നിങ്ങൾക്ക് വേണമെങ്കിൽ വസ്ത്രങ്ങൾ അഴിച്ചു കളയാം എന്ന് അറിയിപ്പ് നൽകുമത്രെ. അതുപോലെ കപ്പലിൽ നടക്കുമ്പോൾ ഷൂ ധരിക്കണം. ഡൈനിംഗ് ഏരിയയിലേക്ക് വരുമ്പോഴും ചെരിപ്പ് ധരിക്കേണ്ടതുണ്ട്.
ക്രൂയിസ് കപ്പലുകളിൽ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും യാത്ര ചെയ്യുന്നവർ ഇന്നുണ്ട്. ഒരുപാട് പേരാണ് ഇന്ന് അത്തരത്തിലുള്ള യാത്രകൾ ഇഷ്ടപ്പെടുന്നവരായിട്ടുള്ളത്. എന്നാൽ, വസ്ത്രങ്ങളില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ക്രൂയിസ് കപ്പലുകളും ഉണ്ട് എന്നാണ് ഇപ്പോൾ ചില റിപ്പോർട്ടുകൾ പറയുന്നത്.
നഗ്നരായി ഈ കപ്പലുകളിൽ യാത്ര ചെയ്യാമെങ്കിലും അതിന് ചില നിയമങ്ങളൊക്കെ പാലിക്കേണ്ടതുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ബെയർ നെസെസിറ്റീസ് എന്ന ടെക്‌സാസ് ആസ്ഥാനമായുള്ള ഒരു ട്രാവൽ കമ്പനിയാണ് തങ്ങളുടെ യാത്രക്കാർക്ക് ഈ വ്യത്യസ്തമായ അവസരം നൽകുന്നത്. സമ്മർദ്ദമില്ലാതെ, വസ്ത്രങ്ങളൊന്നുമില്ലാതെ യാത്ര ചെയ്യാനാവുമെന്നതാണ് ഈ കപ്പലിന്‍റെ പ്രത്യേകത.
undefined
ഫ്ലോറിഡയിലെ ടാമ്പയിൽ നിന്നും പുറപ്പെടുന്ന ഏഴ് ദിവസത്തേക്കുള്ള ഈ ക്രൂയിസ് കപ്പൽ യാത്രയുടെ വിശേഷങ്ങൾ ഒരാൾ റെഡ്ഡിറ്റിലും പങ്കുവച്ചു. അതിൽ പറയുന്നത്, കപ്പലിൽ നിങ്ങൾക്ക് വസ്ത്രമില്ലാതെ നടക്കാം എന്നാണ്. എന്നാൽ, ശുചിത്വം കണക്കാക്കി ഭക്ഷണ സ്ഥലത്ത് നിങ്ങൾ വസ്ത്രം ധരിക്കണം. അതുപോലെ പുറത്തുള്ള ജനങ്ങൾ കപ്പലിൽ രണ്ടായിരത്തോളം ആളുകളെ നഗ്നരായി കാണാതിരിക്കാൻ കരയിലേക്ക് വരുമ്പോഴും വസ്ത്രം ധരിക്കണം.
എന്നാൽ, കപ്പൽ കടലിലേക്ക് പോകുമ്പോൾ കാപ്റ്റൻ തന്നെ ഇനി നിങ്ങൾക്ക് വേണമെങ്കിൽ വസ്ത്രങ്ങൾ അഴിച്ചു കളയാം എന്ന് അറിയിപ്പ് നൽകുമത്രെ. അതുപോലെ കപ്പലിൽ നടക്കുമ്പോൾ ഷൂ ധരിക്കണം. ഡൈനിംഗ് ഏരിയയിലേക്ക് വരുമ്പോഴും ചെരിപ്പ് ധരിക്കേണ്ടതുണ്ട്. അതുപോലെ, ഫോട്ടോയെടുക്കാനോ വീഡിയോ പകർത്താനോ ഉള്ള അവകാശവും ആർക്കും ഇല്ല. നഗ്നരാണെങ്കിലും ലൈംഗികചേഷ്ടകൾ കാണിക്കാനോ ആ തരത്തിൽ ശരീരം പ്രദർശിപ്പിക്കാനോ ഒന്നും പാടുള്ളതല്ല. ഇതെല്ലാം കപ്പലിൽ പൂർണമായും നിരോധിച്ചിട്ടുണ്ട്. അതേസമയം, യാത്രക്കാരെല്ലാം നഗ്നരാണെങ്കിലും കപ്പലിലെ ജീവനക്കാർ മുഴുവൻ സമയവും വസ്ത്രം ധരിച്ച് തന്നെയാണ് കാണപ്പെടുക.
67 -കാരനായ ഒരു യാത്രക്കാരനാണ് ഈ അനുഭവം റെഡ്ഡിറ്റിൽ പങ്കുവച്ചത്. കപ്പലിൽ മിക്കവാറും പ്രായം ചെന്നവരായിരുന്നു എന്നും എല്ലാവരും ആ നഗ്നമായ യാത്രയെ വളരെ സ്വാഭാവികമായി മാത്രമാണ് കണ്ടതെന്നും അദ്ദേഹം പറയുന്നു. ഒപ്പം, താനും 61 -കാരിയായ തന്റെ ഭാര്യയുമടക്കം യാത്രക്കാരെല്ലാം ഈ യാത്ര ആസ്വദിച്ചു എന്നും അദ്ദേഹം പറയുന്നു.