എന്നാലുമെന്‍റമ്മോ; ചെലവ് ചുരുക്കാന്‍ കുഞ്ഞിനുള്ള മുലപ്പാൽ വരെ കടം വാങ്ങി യുവതി

By Web Team  |  First Published Mar 15, 2024, 3:45 PM IST

തനിക്ക് മുലപ്പാലില്ലാതായതോടെ മറ്റെന്തെങ്കിലും വാങ്ങി നൽകുന്നതിന് പകരം താൻ മകൾക്ക് സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും മുലപ്പാൽ വാങ്ങി നൽകാറുണ്ട് എന്നാണ് ആപ്പിൾ പറയുന്നത്.


ചെലവ് ചുരുക്കാൻ മനുഷ്യർ പല മാർ​ഗങ്ങളും അവലംബിക്കാറുണ്ട്. എന്നാൽ, ആപ്പിൾ മെലിസിയോ എന്ന യുവതി കണ്ടെത്തിയ മാർ​ഗങ്ങൾ കേട്ടാൽ ആരായാലും ഞെട്ടിപ്പോകും. ഉപയോ​ഗിച്ച (സെക്കൻഡ് ഹാൻഡ്) അടിവസ്ത്രങ്ങൾ വാങ്ങുക, കുഞ്ഞിന് വേണ്ടി മറ്റ് ആളുകളിൽ നിന്നും മുലപ്പാൽ സ്വീകരിക്കുക തുടങ്ങിയ മാർ​ഗങ്ങളാണ് ഇവർ ചെലവ് ചുരുക്കാനായി കണ്ടെത്തിയിരിക്കുന്നത്. 

അതുപോലെ കുട്ടികൾക്കായി അവൾ കളിപ്പാട്ടങ്ങൾ വില കൊടുത്ത് വാങ്ങാറില്ല. പകരം പാർക്കുകളിൽ ആരെങ്കിലും ഉപേക്ഷിച്ച കളിപ്പാട്ടങ്ങളെടുത്ത് അത് കുട്ടികൾക്ക് നൽകുകയാണ് ചെയ്യുന്നത്. അതിൽ തകർന്നിരിക്കുന്ന കളിപ്പാട്ടങ്ങൾ അവൾ ശരിയാക്കിയെടുക്കും. അല്ലെങ്കിൽ തകർന്ന പല കളിപ്പാട്ടങ്ങളും ചേർത്ത് പുതിയ കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയെടുക്കും. അവളുടെ ഭർത്താവ് വിക്ടർ പറയുന്നത് മകളായ ക്ലോയി ജനിച്ച ശേഷം അവളുടെ ഈ ചെലവ് ചുരുക്കൽ കൂടുതൽ വർധിച്ചു എന്നാണ്. കടയിൽ നിന്നും ഡയപ്പർ വാങ്ങുന്നതിന് പകരം സ്വന്തമായി പഴയ തുണികളിൽ നിന്നും ഡയപ്പറുണ്ടാക്കുക, ആളുകൾ സംഭാവന ചെയ്യുന്ന മുലപ്പാൽ ക്ലോയിക്ക് വേണ്ടി വാങ്ങി നൽകുക തുടങ്ങിയത് അവയിൽ ചിലത് മാത്രമാണ്. 

Latest Videos

undefined

തനിക്ക് മുലപ്പാലില്ലാതായതോടെ മറ്റെന്തെങ്കിലും വാങ്ങി നൽകുന്നതിന് പകരം താൻ മകൾക്ക് സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും മുലപ്പാൽ വാങ്ങി നൽകാറുണ്ട് എന്നാണ് ആപ്പിൾ പറയുന്നത്. അതിൽ തന്റെ മകൾ ക്ലോയിക്ക് കൂടുതലിഷ്ടം തന്റെ സുഹൃത്ത് ജസീക്കയുടെ മുലപ്പാലാണ് എന്നും അവൾ പറയുന്നു. സൂപ്പർ മാർക്കറ്റിൽ നിന്നും കുഞ്ഞിന് ഭക്ഷണം വാങ്ങാതെ ഇതുപോലെ മറ്റുള്ളവരിൽ നിന്നും ശേഖരിക്കുന്നതിനാൽ തന്നെ വർഷത്തിൽ ഒരുലക്ഷം രൂപയോളം താൻ സമ്പാദിക്കുന്നു എന്നാണ് ആപ്പിൾ പറയുന്നത്. അതുപോലെ ബ്രസ്റ്റ് മില്‍ക്ക് ബാങ്കില്‍ നിന്നും അവള്‍ മുലപ്പാല്‍ വാങ്ങുന്നു.

അതുപോലെ ത്രിഫ്റ്റ് സ്റ്റോറുകളിൽ നിന്നാണ് അവൾ നിശാവസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. അവിടെ നിന്നും വളരെ രസകരമായ അടിവസ്ത്രങ്ങളും നിശാവസ്ത്രങ്ങളും കിട്ടും എന്നാണ് അവൾ പറയുന്നത്. 

വായിക്കാം: ദേ ഇങ്ങനെ ചെയ്ത് നോക്കൂ, വർഷം ലാഭം 6 ലക്ഷം രൂപ, സൂത്രം ക്രിസ്സി പറഞ്ഞു തരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!