ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയതിന് യുവതിയെ മർദ്ദിച്ചു; ഓല ഡ്രൈവർക്ക് 30,000 രൂപ പിഴയും നാല് ദിവസം തടവും

By Web TeamFirst Published Sep 9, 2024, 2:17 PM IST
Highlights


യുവതിയെ മർദ്ദിച്ച ഓല ഡ്രൈവർ ആർ മുത്തുരാജിനെ കഴിഞ്ഞ വ്യാഴാഴ്ച മഗഡി റോഡ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 74, 352 എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ പോലീസ് ചുമത്തിയത്. 


ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയതിന് യുവതിയെ മർദ്ദിക്കുകയും ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർക്ക് മുപ്പതിനായിരം രൂപ പിഴയും നാല് ദിവസത്തെ ജയിൽ ശിക്ഷയും കോടതി വിധിച്ചു. ഓല വഴി ഓൺലൈനായി ബുക്ക് ചെയ്ത ഓട്ടോറിക്ഷ പറഞ്ഞിരുന്ന സ്ഥലത്ത് എത്തിചേരാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു യുവതി തന്‍റെ ബുക്കിംഗ് കാന്‍സൽ ചെയ്തത്. ഇങ്ങനെ അവസാന നിമിഷത്തിൽ ട്രിപ്പ് തദ്ദാക്കിയതിനെ തുടര്‍ന്ന് യുവതി കയറിയ ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തിയാണ് ഓല ഡ്രൈവര്‍ പ്രശ്നം സൃഷ്ടിച്ചത്. 

യുവതിയെ മർദ്ദിച്ച ഓല ഡ്രൈവർ ആർ മുത്തുരാജിനെ കഴിഞ്ഞ വ്യാഴാഴ്ച മഗഡി റോഡ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 74, 352 എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ പോലീസ് ചുമത്തിയത്. സുഹൃത്തുക്കളായ രണ്ട് യുവതികൾ ഒല വഴി പ്രത്യേകം പ്രത്യേകം ഓട്ടോകൾ ബുക്ക് ചെയ്യുകയായിരുന്നു. ആദ്യമെത്തിയ ഓലയില്‍ ഇരുവരും കയറിയപ്പോള്‍ മറ്റേ ഓല ബുക്കിംഗ് ക്യാന്‍സൽ ചെയ്തു. പക്ഷേ, ഈ സമയം എത്തിചേരേണ്ടിടത്തിന് സമീപം ഓട്ടോ എത്തിയിരുന്നു. 

Latest Videos

ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയതിന് യുവതിയെ മർദ്ദിക്കുന്ന വീഡിയോ വൈറൽ; പിന്നെ ഒല ഓട്ടോ ഡ്രൈവർക്ക് എട്ടിന്‍റെ പണി

വെറും ഒരു മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു രണ്ടാമത്തെ ഓട്ടോയുടെ ബുക്കിംഗ് ക്യാന്‍സൽ ചെയ്തത്. ഇത് ഓട്ടോ ഡ്രൈവറെ പ്രകോപിതനാക്കുകയും അയാള്‍ യുവതികള്‍ കയറി ഓട്ടോ തടഞ്ഞ്, യുവതിയെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. യുവതി ഇത് തന്‍റെ ഫോണിൽ റെക്കോർഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഓട്ടോയുടെ ഉള്ളിലേക്ക് കയറിയ ഡ്രൈവര്‍, യുവതിയുടെ കൈയില്‍ നിന്നും ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുകും അടിക്കുകയും ചെയ്തെന്നായിരുന്നു യുവതി സമൂഹ മാധ്യമങ്ങളില്‍ എഴുതിയത്. വീഡിയോ വൈറലായതിന് പിന്നാലെ കേസെടുത്ത മഗഡി റോഡ് പോലീസ്  ഓല ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

നായയുമായി നടക്കാനിറങ്ങി; ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ സ്ത്രീ കണ്ടത് കാലിൽ കടിച്ച മുതലയെ; സംഭവം ഫ്ലോറിഡയിൽ

click me!