രാജ്യത്തെ രാഷ്ട്രീയ അപചയമാണ് സ്വന്തമായി ഭൂമി വാങ്ങി അവിടെ ഒരു രാജ്യം ഉണ്ടാക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നാണ് സാഖ് പറയുന്നത്. രാഷ്‌ട്രീയക്കാരെക്കാൾ നന്നായി സ്വന്തം രാജ്യം പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഇദ്ദേഹം പറയുന്നു.
യുഎസിലെ യൂട്ടായിലെ ഒരു മരുഭൂമിയിൽ സ്വന്തമായി ഭൂമി വാങ്ങി വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ന്യൂയോർക്കിൽ നിന്നുള്ള കലാകാരനായ സാഖ് ലാൻഡ്‌സ്ബർഗ്. ഇവിടെ റിപ്പബ്ലിക് ഓഫ് 'സാക്കിസ്ഥാൻ' എന്ന പേരിൽ സ്വന്തം രാഷ്ട്രം സൃഷ്ടിച്ചു കഴിഞ്ഞു ഇദ്ദേഹം.
610 ഡോളറിന്, അതായത് ഏകദേശം 50,000 രൂപയ്ക്കാണ് സാഖ് ഇബേയിൽ നിന്ന് ഈ സ്ഥലം വാങ്ങിയത്. നാല് ഏക്കർ ഭൂമിയിലാണ് ഇദ്ദേഹത്തിന്റെ പരമാധികാര രാഷ്ട്രം നിലകൊള്ളുന്നത്. ഇതിനോടകം തന്നെ സാഖ് തന്റെ രാഷ്ട്രത്തിനായി ഒരു പതാക സൃഷ്ടിക്കുകയും കാവലിന് ആളെ നിയമിക്കുകയും ചെയ്തു കഴിഞ്ഞു. ഇനി കാവൽക്കാരൻ ആരാണെന്ന് കൂടി അറിഞ്ഞാൽ നിങ്ങൾ ശരിക്കും അമ്പരക്കും. ഒരു റോബോട്ടാണ് കാവൽക്കാരൻ. ഇവിടേയ്ക്ക് പ്രവേശിക്കാൻ ആളുകൾക്ക് പാസ്പോർട്ട് ആവശ്യമാണ്. തൻ്റെ വെബ്‌സൈറ്റിൽ നിന്നും $40 മൂല്യമുള്ള പാസ്‌പോർട്ടുകൾ സാഖ് നൽകുന്നു. ഇത് ഒരു യഥാർത്ഥ രാജ്യമായി മാറണം എന്നതാണ് തന്റെ ലക്ഷ്യം എന്നാണ് സാഖ് പറയുന്നത്.
undefined
കഠിനവും വിജനവുമായ ഈ ഭൂമിയിൽ നടപ്പാതയോ സൗകര്യങ്ങളോ ഇല്ല. അടുത്തുള്ള പട്ടണത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ഭൂമിയിൽ പ്രവേശിക്കുന്നതിന് മുമ്പ് സന്ദർശകർ അവരുടെ പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യണം. രാജ്യത്തെ രാഷ്ട്രീയ അപചയമാണ് സ്വന്തമായി ഭൂമി വാങ്ങി അവിടെ ഒരു രാജ്യം ഉണ്ടാക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നാണ് സാഖ് പറയുന്നത്. രാഷ്‌ട്രീയക്കാരെക്കാൾ നന്നായി സ്വന്തം രാജ്യം പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഇദ്ദേഹം പറയുന്നു.
സാഖിസ്ഥാനിൽ ജലവിതരണം ഇല്ലാത്തതിനാൽ ഇവിടെ വീടുകൾ പണിയുക സാധ്യമല്ല. ഭൂമിയുടെ അടിസ്ഥാന സൗകര്യ പുരോഗതിക്കായി ഏകദേശം 8 ലക്ഷം രൂപ സാഖ് നിക്ഷേപിച്ചിട്ടുണ്ട്. സാഖിൻ്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർ സാഖിസ്ഥാനിലെ താമസക്കാരാണ്. ഒരു കലാ പദ്ധതി എന്ന നിലയിലാണ് ഇദ്ദേഹം ഇപ്പോൾ ഇത് നടപ്പിലാക്കുന്നത്. മരുഭൂമിയായതിനാൽ ഇവിടെ കാലാവസ്ഥ അനുകൂലമല്ല. പകൽ സമയത്ത് ഉയർന്ന ചൂടും രാത്രിയിൽ അതി ശൈത്യവുമാണ് ഇവിടെ.