2016 മുതൽ നാല് പരാതികളാണ് ആൻ പക്ഷികൾക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് യുകെ കൗൺസിലിന് കിട്ടിയിരിക്കുന്നത്. ആൻ കൊടുക്കുന്ന തീറ്റ കഴിക്കാനെത്തുന്ന പക്ഷികളെ കൊണ്ട് തങ്ങൾക്ക് വലിയ ശല്ല്യമാണ് എന്നായിരുന്നു അയൽക്കാരുടെ പരാതി.
പക്ഷികൾക്ക് തീറ്റ കൊടുത്താൽ ക്രിമിനൽ കുറ്റമാകുമോ? മറ്റുള്ളവർക്ക് ശല്ല്യമായാൽ ചിലപ്പോൾ ക്രിമിനൽ കുറ്റമായി എന്ന് വരും. അത് തന്നെയാണ് യുകെയിൽ നിന്നുള്ള ഈ 97 -കാരിക്കും സംഭവിച്ചിരിക്കുന്നത്. 97 -കാരിയായ ആൻ സീഗോയ്ക്ക് പക്ഷികൾക്ക് തീറ്റ കൊടുക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ, ഇതിന്റെ പേരിൽ അവർക്ക് പണി കിട്ടിയിരിക്കുകയാണ്.
റിട്ട. സംഗീത അധ്യാപികയാണ് ആൻ. തൻ്റെ വീട്ടുമുറ്റത്ത് വന്ന് പ്രാവുകളും കുരുവികളും മറ്റ് പക്ഷികളും ഭക്ഷണം കഴിക്കുന്നത് കാണാൻ ആനിന് എപ്പോഴും ഇഷ്ടമായിരുന്നു. എന്നാൽ, സ്ഥിരമായി പ്രാവുകളും കടൽക്കാക്കകളും ഇവിടെയെത്തി തീറ്റ തേടുന്നത് അയൽക്കാരെ അസ്വസ്ഥരാക്കി. അങ്ങനെ അയൽക്കാർ ആനിനെതിരെ കൗൺസിലിൽ പരാതിയും നൽകി. അതോടെ ആനിന് 10,000 രൂപ പിഴ ഒടുക്കേണ്ടി വന്നിരിക്കുകയാണ്.
undefined
2016 മുതൽ നാല് പരാതികളാണ് ആൻ പക്ഷികൾക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് യുകെ കൗൺസിലിന് കിട്ടിയിരിക്കുന്നത്. ആൻ കൊടുക്കുന്ന തീറ്റ കഴിക്കാനെത്തുന്ന പക്ഷികളെ കൊണ്ട് തങ്ങൾക്ക് വലിയ ശല്ല്യമാണ് എന്നായിരുന്നു അയൽക്കാരുടെ പരാതി. പക്ഷികളുടെ ഭക്ഷണം കുമിഞ്ഞുകൂടുന്നത് കീടങ്ങൾ വരുന്നതിനും അതുവഴി രോഗങ്ങൾ പടരുന്നതിനും കാരണമായിത്തീരുന്നു എന്നും പരാതിയിൽ പറയുന്നു. ഒപ്പം ഈ പക്ഷികളുടെ കാഷ്ഠം കാരണം തങ്ങളുടെ വീടും പരിസരവും വൃത്തികേടാകുന്നു എന്നും പരാതിയിൽ പറയുന്നുണ്ട്.
അങ്ങനെ, ആനിനെതിരെ നടപടിയെടുക്കാൻ കൗൺസിൽ തയ്യാറാവുകയായിരുന്നു. ഇങ്ങനെ പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് നിയമപരമായി തെറ്റാണ് എന്നും അയൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് എന്ന് കൗൺസിലും സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് പക്ഷികൾക്ക് തീറ്റ കൊടുക്കുന്നതിൽ നിന്നും അവരെ വിലക്കിയതും പതിനായിരം രൂപ പിഴയടക്കാൻ പറഞ്ഞതും.
എന്നാൽ, പക്ഷിസ്നേഹിയായ ആനിനെ ഇത് വല്ലാതെ വേദനിപ്പിച്ചു എന്നാണ് ആനിന്റെ മകൻ അലൻ പറയുന്നത്. പക്ഷി-മൃഗസ്നേഹികളും ആനിനുവേണ്ടി വാദിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു.
വായിക്കാം: 'ലോകത്തിലെ ഏറ്റവും മോശം റെയിൽവേ സ്റ്റേഷനുള്ള അവാർഡ് ഈ റെയിൽവേ സ്റ്റേഷനോ?' വൈറലായി ചിത്രം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം