നാവികസേനാ ഉദ്യോഗസ്ഥനായ അമൻഡയുടെ ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ കണ്ടത് മരിച്ച് കിടക്കുന്ന ഭാര്യയെയാണ്. ഈ സമയം മുറിയില്‍ പാമ്പ് ഇഴഞ്ഞ് നടക്കുകയായിരുന്നു,
വന്യജീവികളെ വളര്‍ത്തുമൃഗമാക്കി വളര്‍ത്തുന്നതിന് നിരോധനമുള്ള രാജ്യങ്ങളുള്ളത് പോലെ തന്നെ അത്തരം മൃഗങ്ങളെ വളര്‍ത്തുന്നതിന് ലൈസണ്‍സ് ലഭിക്കുന്ന രാജ്യങ്ങളുമുണ്ട്. സ്വകാര്യ മൃഗശാലയ്ക്ക് അടക്കം അനുമതിയുള്ള അത്തരമൊരു രാജ്യമാണ് യുഎസ്എ. ഇത്തരത്തില്‍ വീട്ടില്‍ വളര്‍ത്തുകയായിരുന്ന ഒരു പെരുമ്പാമ്പ്, തന്‍റെ ഉടമയുടെ കഴുത്തില്‍ വരിഞ്ഞ് മുറുക്കി അദ്ദേഹത്തെ കൊലപ്പെടുത്തിയെന്ന ദാരുണമായ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് വന്യമൃഗങ്ങളെ വളര്‍ത്തുമൃഗങ്ങളാക്കുന്നതിനെതിരെ രംഗത്തെത്തിയത്. അമാൻഡ റൂത്ത് ബ്ലാക്ക് എന്ന 25 വയസ്സുകാരിയാണ് തന്‍റെ വളർത്ത് പെരുമ്പാമ്പിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പെറ്റ് സ്റ്റോറിൽ ജോലി ചെയ്ത് പരിചയമുള്ള അമാന്‍ഡ റൂത്ത് ബ്ലാക്കിന് പാമ്പുകളെ കുറിച്ചും അത്യാവശ്യം ധാരണയുള്ളയാളാണ്. യുഎസിലെ വിർജീനിയ ബീച്ചിലെ താമസക്കാരിയായ അമാന്‍ഡ റൂത്ത് തന്‍റെ വീട്ടിൽ ഡയാബ്ലോ എന്ന് പേരുള്ള ഒരു പെരുമ്പാമ്പിനെയടക്കം നിരവധി പാമ്പുകളെ വളര്‍ത്തിയിരുന്നു. ഏതാണ്ട് 13 അടിയോളം വലിപ്പമുള്ള പെരുമ്പാമ്പാണ് ഡയാബ്ലോ. നാവികസേനാ ഉദ്യോഗസ്ഥനായ അമൻഡയുടെ ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ കണ്ടത് മരിച്ച് കിടക്കുന്ന ഭാര്യയെയാണ്. ഈ സമയം മുറിയില്‍ പാമ്പ് ഇഴഞ്ഞ് നടക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടനെ തന്നെ അമന്‍ഡയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം അവര്‍ മരിച്ചിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരണമെന്ന് കണ്ടെത്തി. പെരുമ്പാമ്പ് കഴുത്തിൽ ചുറ്റിപ്പിടിച്ച പാടുകളും കഴുത്തിലുണ്ടായിരുന്നു. ഭാര്യയെ പെരുമ്പാമ്പ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അറിഞ്ഞതിന് പിന്നാലെ പെരുമ്പാമ്പിനെ കൊല്ലണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. ഒപ്പം വീട്ടിലെ മറ്റ് എല്ലാ പാമ്പുകളെയും അദ്ദേഹം പോലീസിന് കൈമാറി. 2008 ല്‍ നടന്ന ഈ സംഭവം അടുത്തിടെ ഒരു വീഡിയോ സ്റ്റോറിയാക്കി യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് വന്യമൃഗങ്ങളെ അരുമകളാക്കി വളര്‍ത്തുന്നതിന്‍റെ അപകടങ്ങളെ കുറിച്ച് എഴുതിയത്. ചിലര്‍ തങ്ങള്‍ നേരിട്ട ദുരന്തങ്ങളെ കുറിച്ചും വിശദീകരിച്ചു. " നിങ്ങളെ ശാരീരികമായി കീഴടക്കാൻ കഴിയുന്ന ഒന്നിന്മേൽ നിങ്ങൾക്ക് ഒരിക്കലും നിയന്ത്രണമില്ല," എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. "വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളല്ല. എല്ലാവരും വിദഗ്ദ്ധരാണ്... അതെ !! പക്ഷേ, 13 അടി ഉയരമുള്ള പെരുമ്പാമ്പ് ഒരു വളര്‍ത്തുമൃഗമല്ല." മറ്റൊരാള്‍ കുറിച്ചു. 1996 ല്‍ പെന്‍സില്‍വാലിയയില്‍ 13 അടി നീളമുള്ള ഒരു വളര്‍ത്തു പെരുമ്പാമ്പ് തന്‍റെ ഉടമസ്ഥരായ കൌമാരക്കാരായ രണ്ട് ആണ്‍കുട്ടികളെ കൊലപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു.