പല കാരണങ്ങളാൽ ഇവർക്ക് ഒന്നിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഷൗ ജന്മനാട്ടിൽ ഗാവോപിംഗ് മിഡിൽ സ്കൂൾ സ്ഥാപിക്കുകയും അതിൻ്റെ ആദ്യ പ്രിൻസിപ്പലായി സേവനം ചെയ്യുകയും ചെയ്തു. തുടർന്ന് വിദ്യാഭ്യാസത്തിനായി ജീവിതം സമർപ്പിച്ചു.
പതിറ്റാണ്ടുകൾക്ക് ശേഷം ഒരു പ്രണയ സാഫല്യം. ചൈനയിൽ 86 -കാരൻ തന്റെ ആദ്യ പ്രണയിനിയെ വിവാഹം കഴിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് യൂണിവേഴ്സിറ്റി പഠനകാലത്ത് തന്റെ സഹപാഠി കൂടിയായിരുന്ന ആദ്യപ്രണയിനിയെ ആണ് ഇദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയത്.
മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ യിയാങ് നഗരത്തിൽ നിന്നുള്ള ഷൗ ഗുയിലിൻ ആണ് വരൻ. 81 വയസ്സുള്ള യാങ് സിയുഗുയി ആണ് വധു. ഏപ്രിൽ 14 -നായിരുന്നു ഈ പ്രണയ ജോഡികളുടെ വിവാഹം. ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഇവരുടെ പ്രണയ സാഫല്യത്തിന് ലഭിച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നത്.
undefined
ചൈനയിലെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാലകളിലൊന്നായ പെക്കിംഗ് യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർത്ഥിയായിരുന്നു ഷൗ. ഈ സമയത്ത് ഷൗവിന്റെ സഹപാഠി ആയിരുന്നു യാങ്. ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ, പല കാരണങ്ങളാൽ ഇവർക്ക് ഒന്നിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഷൗ ജന്മനാട്ടിൽ ഗാവോപിംഗ് മിഡിൽ സ്കൂൾ സ്ഥാപിക്കുകയും അതിൻ്റെ ആദ്യ പ്രിൻസിപ്പലായി സേവനം ചെയ്യുകയും ചെയ്തു. തുടർന്ന് വിദ്യാഭ്യാസത്തിനായി ജീവിതം സമർപ്പിച്ചു.
അക്കാലത്ത് ആഴത്തിലുള്ള ബന്ധം പരസ്പരം ഉണ്ടായിരുന്നിട്ടും, അവർ അവരവരുടെ വഴികളിലൂടെ സഞ്ചരിക്കുകയും പതിറ്റാണ്ടുകളോളം അകലം പാലിക്കുകയും ചെയ്തു. ഈ സമയത്ത് ഇരുവരും വിവാഹിതരുമായി. ഒടുവിൽ ഇരുവരുടെയും പങ്കാളികൾ മരിച്ചതോടെ ഒറ്റപ്പെട്ടുപോയ ഷൗവും യാങും ശേഷിച്ചകാലം ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയയാരുന്നു.
ലളിതമായി നടന്ന വിവാചടങ്ങുകളുടെ വീഡിയോ ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. പാട്ടും ഡാൻസുമൊക്കെയായി നിരവധി സുഹൃത്തുക്കൾ അവരുടെ സന്തോഷത്തിൽ പങ്കാളികളായി.