താൻ ഈ മത്സരത്തിൽ പങ്കെടുക്കാൻ കാരണം, ആളുകൾ ചോദിക്കണം ഈ 80 -ാമത്തെ വയസ്സിലും എങ്ങനെയാണ് അവർ ഇങ്ങനെ ഹെൽത്തിയായി ഇരിക്കുന്നത് എന്ന്, എന്താണ് അവരുടെ ഡയറ്റ് എന്ന്, പ്രായമാവുന്തോറും ആളുകൾ തടി വയ്ക്കും എന്നു പറയും, എന്നാൽ ഹെൽത്തിയായി ഇരുന്നാൽ എല്ലാം സാധ്യമാവും എന്ന് തെളിയിക്കാനാണ് താനിത് ചെയ്തത് എന്നാണ് ചോയി പറയുന്നത്.
മിസ് യൂണിവേഴ്സ് കൊറിയ മത്സരത്തിലെ ഫൈനലിസ്റ്റായി ആളുകളെ ഞെട്ടിച്ചിരിക്കുകയാണ് ഈ സുന്ദരി. ചോയി സൂൻ-ഹ്വാ എന്നാണ് അവരുടെ പേര്. സ്വപ്നങ്ങളെ തളർത്താൻ പ്രായത്തിനാവില്ല എന്ന് നാം എപ്പോഴും പറയാറുണ്ട് അല്ലേ? അതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ചോയി. എല്ലാക്കാലത്തെയും അവരുടെ സ്വപ്നമായിരുന്നു ലോകസുന്ദരിയായി പേരെടുക്കുക എന്നത്. ഇപ്പോഴിതാ മിസ് യൂണിവേഴ്സ് കൊറിയ മത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ ആളായി മാറിയിരിക്കുകയാണ് ചോയി.
എന്നാൽ, അവരുടെ കത്തുന്ന സൗന്ദര്യത്തിൽ നിന്നും മനസിലാവുന്നത് പ്രായമൊന്നും ഒന്നിനും ഒരു തടസമേയല്ല എന്നാണ്. മത്സരത്തിന്റെ ഫൈനലിസ്റ്റുകളിൽ ഒരാളായി മാറിയെങ്കിലും 22 -കാരിയായ ഹാൻ ഏരിയലാണ് മത്സരത്തിൽ വിജയിച്ചത്. എങ്കിലും, ഈ പ്രായത്തിലും ചോയി കാണിച്ച മത്സരബുദ്ധിയും അവരുടെ ഊർജ്ജസ്വലതയും സൗന്ദര്യവും ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. മാത്രമല്ല, ബെസ്റ്റ് ഡ്രസ്സർ അവാർഡ് നേടിയതും ചോയിയാണ്.
undefined
വൈബോട് വൈബ്; ട്രാഫിക് ബ്ലോക്കിൽ യുവതിയുടെ കിടിലൻ ഡാൻസ്, വൈറലായി വീഡിയോ
ഇനി ചോയിക്കെത്രയാണ് പ്രായം എന്നല്ലേ? 80 വയസ്സുകാരിയാണ് അവർ. രണ്ടാം ലോക മഹായുദ്ധത്തിന്റെ പകുതികളിലാണ് ചോയിയുടെ ജനനം. അവർക്ക് ആറ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് കൊറിയൻ യുദ്ധം നടക്കുന്നത്. നേരത്തെ ഒരു ആശുപത്രിയിലെ കെയർ വർക്കറായി ജോലി ചെയ്യുകയായിരുന്നു അവർ.
വളരെ ആരോഗ്യകരമായ ജീവിതരീതി പിന്തുടരുക എന്നതാണ് ചോയിയുടെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം. താൻ ഈ മത്സരത്തിൽ പങ്കെടുക്കാൻ കാരണം, ആളുകൾ ചോദിക്കണം ഈ 80 -ാമത്തെ വയസ്സിലും എങ്ങനെയാണ് അവർ ഇങ്ങനെ ഹെൽത്തിയായി ഇരിക്കുന്നത് എന്ന്, എന്താണ് അവരുടെ ഡയറ്റ് എന്ന്, പ്രായമാവുന്തോറും ആളുകൾ തടി വയ്ക്കും എന്നു പറയും, എന്നാൽ ഹെൽത്തിയായി ഇരുന്നാൽ എല്ലാം സാധ്യമാവും എന്ന് തെളിയിക്കാനാണ് താനിത് ചെയ്തത് എന്നാണ് ചോയി പറയുന്നത്.
അടുത്തിടെയാണ് ലോക സുന്ദരി മത്സരത്തിൽ ഉണ്ടായിരുന്ന പ്രായപരിധി ഒഴിവാക്കിയത്. ആ അവസരത്തിൽ ഒന്ന് ശ്രമിച്ചുനോക്കാം എന്ന് കരുതിയതാണ് എന്നും ചോയി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം