ഓടടാ ഓട്ടം; 75 -ാം വയസ്സിൽ മാരത്തോണ്‍, തന്റെ തന്നെ റെക്കോർഡ് തകർത്ത് ജെനി

By Web Team  |  First Published May 19, 2024, 4:31 PM IST

ജെനി 35 -ാമത്തെ വയസ്സിലാണ് ഓട്ടം തുടങ്ങിയത്. ശരീരഭാരം കുറക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർ​ഗം എന്ന നിലയ്ക്കാണ് ജെനി ഓടിത്തുടങ്ങിയത്. എന്നാൽ, അത് പിന്നീട് ജീവിതത്തിന്റെ ഭാ​ഗമായി മാറുകയായിരുന്നു. 40 വർഷത്തിലേറെയായി അവർ ഈ ഓട്ടം തുടങ്ങിയിട്ട്.


മാരത്തണിൽ ലോക റെക്കോർഡുമായി 75 -കാരി. 75–79 വയസ്സ് വിഭാഗത്തിൽ മൂന്ന് മണിക്കൂർ 33 മിനിറ്റ് 27 സെക്കൻഡിൽ ഓടിയെത്തിയാണ് 76 -കാരിയായ ജെനി റൈസ് റെക്കോർഡ് സൃഷ്ടിച്ചത്. ഇതോടെ, 75 -ാം വയസ്സിൽ ചിക്കാഗോയിൽ സ്ഥാപിച്ച തന്റെ തന്നെ മുൻ ലോക റെക്കോർഡ് മറികടന്നിരിക്കുകയാണ് ജെനി. 

ഈ പ്രകടനത്തിൽ ഒരു പരിധിവരെ താൻ തൃപ്തയാണ് എന്നാണ് ജെനി പറയുന്നത്. മൂന്നര മണിക്കൂറിനുള്ളിൽ ഓടിയെത്താനാവുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത് എന്നും ജെനി പറഞ്ഞു. അവസാനത്തെ രണ്ട് മൈലിലാണ് താൻ പതറിപ്പോയത് എന്നും അവർ പറയുന്നു. 

Latest Videos

undefined

ഓഹിയോയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന ജെനി 35 -ാമത്തെ വയസ്സിലാണ് ഓട്ടം തുടങ്ങിയത്. ശരീരഭാരം കുറക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർ​ഗം എന്ന നിലയ്ക്കാണ് ജെനി ഓടിത്തുടങ്ങിയത്. എന്നാൽ, അത് പിന്നീട് ജീവിതത്തിന്റെ ഭാ​ഗമായി മാറുകയായിരുന്നു. 40 വർഷത്തിലേറെയായി അവർ ഈ ഓട്ടം തുടങ്ങിയിട്ട്.

2018 -ലെ ബാങ്ക് ഓഫ് അമേരിക്ക ചിക്കാഗോ മാരത്തണിൽ 3:27:50 സമയം കൊണ്ട് അവൾ തൻ്റെ പ്രായത്തിലുള്ള മാരത്തണർമാർക്കുള്ള ലോക റെക്കോർഡ് തകർത്തിരുന്നു. പിന്നീട്, 70 -ാമത്തെ വയസ്സിൽ ബിഎംഡബ്ല്യു ബെർലിൻ മാരത്തണിൽ (3:24:38) മൂന്ന് മിനിറ്റ് കൊണ്ട് അവൾ തന്റെ തന്നെ റെക്കോർഡ് തകർത്തു. കൂടാതെ, അവളുടെ പ്രായത്തിലുള്ളവരുടെ ഹാഫ് മാരത്തണിലും (1:37:07) പത്ത് മൈലിലും (1:11:41) ലോക റെക്കോർഡുകളും അവൾ സ്വന്തമാക്കിയിരുന്നു.

ഇങ്ങനെ നിർത്താതെ ഓടിയിട്ടും പരിക്കുകളൊന്നും തന്നെ ജെനിക്കുണ്ടായിട്ടില്ല. പൂർണമായ ശ്രദ്ധയും കഠിനാധ്വാനവുമാണ് അതിന് കാരണം എന്നാണ് വളരെ അഭിമാനത്തോടെ ജെനി പറയുന്നത്. 

click me!