എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കണം, 66 -കാരി ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടിയത് 12 രാജ്യങ്ങളിലൂടെ, ഇനി ലോകപര്യടനം

വിവാഹമോചനത്തെ തുടർന്നുണ്ടായ വിഷാദത്തിൽ നിന്നും കരകയറാൻ ഡോങ്ജു 2013 -ലാണ് സൈക്ലിംഗ് ആരംഭിച്ചത്. സൈക്ലിങ് ആരംഭിക്കുന്നതിനു മുൻപ് താൻ ഒരു പൊട്ടക്കിണറ്റിലെ തവളയെ പോലെ ആയിരുന്നുവെന്നും എല്ലാ കാര്യങ്ങൾക്കും ആരെയെങ്കിലും ഒക്കെ ആശ്രയിച്ചിരുന്നുവെന്നും ആണ് ഇവർ പറയുന്നത്.

66 year old  Li Dongju from Zhengzhou cycled solo across 12 nations

ചൈനയിലെ ഷെങ്‌ഷൗവിൽ നിന്നുള്ള 66 വയസ്സുള്ള ലി ഡോങ്‌ജു ലോകത്തിനു മുൻപിൽ അത്ഭുതമാവുകയാണ്. കംബോഡിയ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെയുള്ള 12 രാജ്യങ്ങളിലൂടെ ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടിയ ഈ ഇവർ അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത് ലോക പര്യടനമാണ്. ഏറ്റവും കുറഞ്ഞത് 100 രാജ്യങ്ങളിലൂടെയെങ്കിലും സൈക്കിളിൽ സഞ്ചരിക്കണമെന്നാണ് ഇവരുടെ സ്വപ്നം. 

യാത്ര തനിക്ക് ലഹരി ആണെന്നും. ഒരിക്കൽ രുചിച്ചു നോക്കിയാൽ അത് അവസാനിപ്പിക്കാൻ കഴിയില്ല എന്നുമാണ് ഇവർ പറയുന്നത്. ഏറെ വെല്ലുവിളികളെ നേരിട്ട് കൊണ്ടാണ് ഡോങ്ജു തൻ്റെ സാഹസികയാത്ര നടത്തുന്നത്. മാൻഡറിൻ ഭാഷ മാത്രം അറിയാവുന്ന ഇവർ വിവർത്തകരുടെ സഹായത്തോടെയാണ് ഓരോ രാജ്യത്തും ആശയവിനിമയം നടത്തുന്നത്. കൂടാതെ പരിമിതമായ ബജറ്റിൽ യാത്ര ചെയ്യുന്നതിനാൽ പലപ്പോഴും പാർക്കുകളിലും ഗ്യാസ് സ്റ്റേഷനുകളിലും സെമിത്തേരികളിലും ഒക്കെയാണ് രാത്രിയിൽ ഉറങ്ങുക. ഏതെങ്കിലും അപരിചിതർ അഭയം നൽകാൻ തയ്യാറായാൽ അവരോടൊപ്പം പോകും.

Latest Videos

വിവാഹമോചനത്തെ തുടർന്നുണ്ടായ വിഷാദത്തിൽ നിന്നും കരകയറാൻ ഡോങ്ജു 2013 -ലാണ് സൈക്ലിംഗ് ആരംഭിച്ചത്. സൈക്ലിങ് ആരംഭിക്കുന്നതിനു മുൻപ് താൻ ഒരു പൊട്ടക്കിണറ്റിലെ തവളയെ പോലെ ആയിരുന്നുവെന്നും എല്ലാ കാര്യങ്ങൾക്കും ആരെയെങ്കിലും ഒക്കെ ആശ്രയിച്ചിരുന്നുവെന്നും ആണ് ഇവർ പറയുന്നത്. എന്നാൽ ഇപ്പോൾ താനൊരു ചെന്നായയെ പോലെയാണെന്നും സ്വതന്ത്രയും നിർഭയയും ആണെന്നും ഡോങ്ജു പറയുന്നു. 

യാത്ര ചെയ്യാനുള്ള സൈക്കിൾ തനിക്ക് മകനാണ് സമ്മാനിച്ചതെന്നും ഓരോ യാത്രയ്ക്കും ഉള്ള പണം താൻ വീട്ടുജോലി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്ത് സ്വയം അധ്വാനിച്ച് കണ്ടെത്തുകയാണ് എന്നും ഇവർ പറയുന്നു. യാത്രക്കിടയിൽ ഹോട്ടലുകളിൽ ജോലി ചെയ്തു പണം കണ്ടെത്താറുണ്ട് എന്നും ഇവർ പറയുന്നു. അടുത്ത യാത്രയ്ക്കായി കസാക്കിസ്ഥാനിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കുള്ള സൈക്ലിംഗ് റൂട്ടിനെക്കുറിച്ച് പഠനം നടത്തിവരികയാണ് ഇപ്പോൾ ഇവർ.

ഒരിക്കലും ഒരിക്കലും നിങ്ങൾ പിരിയാതിരിക്കട്ടെ, എല്ലാത്തിലും മീതെയാണ് സൗഹൃദം; ഹൃദയം കവരും ഈ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!