'30,000+ കിലോമീറ്റർ. 200 ദിവസം. 27 രാജ്യങ്ങൾ. 6 ഭൂഖണ്ഡങ്ങൾ. ഒരു പുതിയ ലോക റെക്കോർഡ് കൂടി. ഈ യാത്രയുടെ ഓരോ ചുവടും എന്നെ പിന്തുണച്ച നിങ്ങൾക്കെല്ലാവർക്കും എൻ്റെ നന്ദി.'
ലെക്‌സി ലിമിറ്റ്‌ലെസ് എന്നറിയപ്പെടുന്ന ലെക്‌സി അൽഫോർഡ് അല്പം സാഹസികത ഇഷ്ടപ്പെടുന്ന ആളാണ്. 21 -ാമത്തെ വയസ്സിനുള്ളിൽ തന്നെ എല്ലാ രാജ്യങ്ങളും സന്ദർശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ലോക റെക്കോർഡ് അവൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ, മറ്റൊരു നേട്ടത്തിന്റെ പേരിൽ അവർ ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്.
ഒരു ഇലക്ട്രിക് വാഹനത്തിൽ (ഇവി) ലോകം ചുറ്റിയ ആദ്യത്തെ വ്യക്തി എന്നതാണ് ലെക്സിയുടെ പുതിയ നേട്ടം. അവൾ ആറ് ഭൂഖണ്ഡങ്ങളും 27 രാജ്യങ്ങളും തന്റെ ഇലക്ട്രിക് വാഹനത്തിൽ സഞ്ചരിച്ചു കഴിഞ്ഞു. 30,000 കിലോമീറ്ററിലധികമാണ് അവൾ അതിൽ പിന്നിട്ടത്. തൻ്റെ യാത്രയിലുടനീളം, വൈദ്യുതി ഇല്ലായ്മ, ചാർജ്ജ് ചെയ്യാൻ സ്ഥലങ്ങൾ കുറവ്, വരണ്ട ഭൂപ്രദേശങ്ങൾ, കഠിനമായ കാലാവസ്ഥ എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ താൻ നേരിട്ടു എന്ന് ലെക്സി പറയുന്നു. പക്ഷേ, എല്ലാ പ്രതിബന്ധങ്ങളെയും അവൾ അനായാസം കീഴടക്കി.
30,000+ കിലോമീറ്റർ. 200 ദിവസം. 27 രാജ്യങ്ങൾ. 6 ഭൂഖണ്ഡങ്ങൾ. ഒരു പുതിയ ലോക റെക്കോർഡ് കൂടി. ഈ യാത്രയുടെ ഓരോ ചുവടും എന്നെ പിന്തുണച്ച നിങ്ങൾക്കെല്ലാവർക്കും എൻ്റെ നന്ദി. ജീവിതകാലം മുഴുവനും നീണ്ടുനിൽക്കുന്ന എണ്ണമറ്റ ഓർമ്മകൾ അത് തനിക്ക് സമ്മാനിച്ചു. ഫ്രാൻസിലെ നൈസിലെ പ്രൊമെനേഡ് ഡെസ് ആംഗ്ലൈസിൽ ഫിനിഷിംഗ് ലൈൻ കടക്കുന്നത് തികച്ചും അത്ഭുതകരമായ ഒരു അനുഭവമായിരുന്നു എന്ന് ലെക്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നിരവധിപ്പേരാണ് ലെക്സിയുടെ ഈ പുതിയ നേട്ടത്തിൽ അവളെ അഭിനന്ദിച്ചത്. യൂറോപ്പിൽ നിർമ്മിച്ച ഫോർഡിൻ്റെ ആദ്യത്തെ പാസഞ്ചർ ഇവിയാണ് ലെക്സി ലോകസഞ്ചാരത്തിനുപയോഗിച്ച വാഹനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം