'പീഡന ആരോപണവിധേയനെ പുറത്താക്കണം', കളക്ട്രേറ്റിലേക്ക് ട്രാൻസ് ജെൻഡഴ്സ് കോൺഗ്രസ് പ്രതിഷേധ മാർച്ച്

പീഡനകേസിൽ ആരോപണം നേരിടുന്ന ബോർഡ് അംഗത്തെ സംരക്ഷിക്കുന്ന നിലപാടാണ് കളക്ടർ സ്വീകരിക്കുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു. 

transgender congress protest

ആലപ്പുഴ: കളക്ട്രേറ്റിലേക്ക് ട്രാൻസ് ജെൻഡഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച്‌ സംഘടിപ്പിച്ചു. പീഡന ആരോപണവിധേയനായ ആലപ്പുഴ ട്രാൻസ് ജൻഡർ ജസ്റ്റിസ് ബോർഡിലെ അംഗം ഋഗ്വേതിനെ പുറത്താക്കണമെന്ന് ആവശ്യപെട്ടായിരുന്നു പ്രതിഷേധം. പീഡനകേസിൽ ആരോപണം നേരിടുന്ന ബോർഡ് അംഗത്തെ സംരക്ഷിക്കുന്ന നിലപാടാണ് കളക്ടർ സ്വീകരിക്കുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു. പീഡനക്കേസിൽ അറസ്റ്റിൽ ആയ ഇയാൾ പുറത്തിറങ്ങിയ ശേഷവും മോശമായി പെരുമാറി എന്ന് കാണിച്ച് എറണാകുളം ഏലൂർ പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും യാതൊരു നടപടി യും സ്വീകരിച്ചില്ലെന്നും ട്രാൻസ് ജെൻഡഴ്സ് കോൺഗ്രസ് ആരോപിച്ചു. കളക്ട്രേറ്റ് ഗേറ്റിനു മുന്നിൽ കുത്തിയിരുന്നും ഗേറ്റിനു മുകളിൽ കയറിയും പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.  

 

Latest Videos

 

tags
vuukle one pixel image
click me!