ഉയരം 3.7 അടി, 15 കൊല്ലം പെണ്ണ് നോക്കിയിട്ടും വിവാഹം ശരിയായില്ല, അർഷാദിനൊടുവിൽ നാലടിക്കാരി വധു

By Web Team  |  First Published Feb 17, 2024, 11:39 AM IST

എനിക്ക് യോജിച്ച ഒരാൾ എന്നെങ്കിലും എന്റെ ജീവിതത്തിലേക്ക് കടന്നുവരും എന്ന് തന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നു. അതാണിപ്പോൾ നടന്നിരിക്കുന്നത്. കാത്തിരിപ്പിന് ഫലമുണ്ടായി എന്നാണ് അർഷാദ് പറഞ്ഞത്. 


ഉത്തർ പ്രദേശിൽ നിന്നുള്ള മുഹമ്മദ് അർഷാദിന്റെ ഉയരം 3.7 അടിയാണ്. അതിനാലാണോ എന്നറിയില്ല. കഴിഞ്ഞ 15 വർഷമായി പെണ്ണ് കണ്ടിട്ടും വിവാഹാലോചനകൾ നോക്കിയിട്ടും വിവാഹം ശരിയായില്ല. അതിന്റെ പേരിൽ വലിയ മനപ്രയാസമാണ് അർഷാദ് അനുഭവിച്ചത്. 

ഇപ്പോൾ അർഷാദിന് 35 വയസ്സായി. ഒടുവിൽ, ആ കാത്തിരിപ്പിനും വിരാമമായി. ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പെണ്ണന്വേഷണവും അവസാനിച്ചു. 30 -കാരിയായ സോനയാണ് അർഷാദിന്റെ വധു. സോനയുടെ ഉയരം നാലടിയാണ്. ബുലന്ദ്ഷഹർ ജില്ലയിലെ സയാന പട്ടണത്തിലായിരുന്നു അർഷാദിന്റെയും സോനയുടെയും വിവാഹം നടന്നത്. തന്റെ ഉയരക്കുറവ് കാരണം എന്നെങ്കിലും തനിക്കൊരു വധുവിനെ കിട്ടുമോ എന്ന ചിന്ത എപ്പോഴും തന്നെ അലട്ടിയിരുന്നു എന്നാണ് അർ‌ഷാദ് പറയുന്നത്. 

Latest Videos

undefined

ഈ ആശങ്കകൾ കീഴടക്കുമ്പോഴും എന്നെങ്കിലും അങ്ങനെ ഒരാൾ തന്റെ ജീവിതത്തിലേക്ക് കടന്നുവരും എന്ന് അർഷാദിന് പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷകളാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. 'എല്ലാവരും എന്നെ എന്റെ ഉയരം വച്ച് കളിയാക്കിയപ്പോഴും ഞാൻ പ്രതീക്ഷകൾ കൈവിട്ടിരുന്നില്ല. എനിക്ക് യോജിച്ച ഒരാൾ എന്നെങ്കിലും എന്റെ ജീവിതത്തിലേക്ക് കടന്നുവരും എന്ന് തന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നു. അതാണിപ്പോൾ നടന്നിരിക്കുന്നത്. കാത്തിരിപ്പിന് ഫലമുണ്ടായി' എന്നാണ് അർഷാദ് പറഞ്ഞത്. 

'നാല് മാസങ്ങൾക്ക് മുമ്പാണ് ഒരു ബന്ധു ഇങ്ങനെ ഒരു യുവതിയുണ്ട് എന്ന് പറയുന്നത്. അങ്ങനെ വിവാഹം ആലോചിച്ചു. ആദ്യം എൻ‌റെ ഉയരത്തിന്റെ പേര് പറഞ്ഞ് അവർ ആലോചന നിരസിച്ചു. എന്നാൽ, പിന്നീട് ബന്ധുക്കളൊക്കെ സംസാരിച്ചപ്പോൾ വിവാഹം ശരിയാവുകയായിരുന്നു' എന്നും അർഷാദ് പറയുന്നു. 

ഇന്ത്യയിൽ ഉയരക്കുറവുള്ള പുരുഷന്മാർക്ക് വിവാഹം നടക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടാവാറുണ്ട്. എന്തായാലും, തന്റെ കാത്തിരിപ്പിന് ഒരു അവസാനമായതിലും തനിക്ക് ചേർന്ന ഒരാളെ തന്നെ ജീവിതപങ്കാളിയായി കണ്ടെത്താനായതിലും ഹാപ്പിയാണ് ഇന്ന് അർഷാദ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!