പ്രതിവർഷം 29 ലക്ഷം വരുമാനം, കൊല്ലത്തിൽ 54% വർധനവ്, മാട്രിമോണി പരസ്യം കണ്ട് അമ്പരന്ന് നെറ്റിസൺസ്

By Web Team  |  First Published Oct 9, 2024, 6:57 PM IST

നിക്ഷേപകൻ (ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ്), 29 LPA. വരുമാനവും നെറ്റ്‍വർത്തും ഓരോ വർഷവും 54% വർദ്ധിക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത്. പിന്നീടാണ്, ശരിക്കും ആളുകളെ കൗതുകം കൊള്ളിച്ച കാര്യം പറയുന്നത്.


വിചിത്രമായ പലതരം പരസ്യങ്ങളും നമ്മൾ മാട്രിമോണി പേജുകളിൽ കാണാറുണ്ട്. അതുപോലെ ഒരു പരസ്യമാണ് ഇപ്പോൾ ആളുകളിൽ കൗതുകം ജനിപ്പിക്കുന്നത്. മീററ്റിൽ നിന്നുള്ള ഒരു ഇൻവെസ്റ്ററുടെയാണ് ഈ പരസ്യം. തന്റെ വാർഷിക വരുമാനം 29 ലക്ഷം രൂപയാണ് എന്നും പ്രതിവർഷം ഇത് 54% വർധിക്കും എന്നുമാണ് യുവാവ് അവകാശപ്പെടുന്നത്. 

മാത്രമല്ല, തനിക്ക് അനുയോജ്യരെന്ന് തോന്നുന്ന ആളുകൾക്ക് സുരക്ഷിതമായ നിക്ഷേപത്തെ കുറിച്ചുള്ള ഒരു പവർ പോയിന്റ് പ്രസന്റേഷൻ അയക്കുമെന്നും ഇയാൾ വാ​ഗ്ദ്ധാനം ചെയ്യുന്നുണ്ട്. എക്സിൽ (മുമ്പ് ട്വിറ്റർ) ആണ് ഈ പരസ്യത്തിന്റെ ചിത്രം ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. 

Latest Videos

undefined

ആദ്യം പ്രാവുകളെ പറത്തി വിടും, പിന്നാലെ പതുങ്ങിക്കയറും, പ്രധാന ആയുധം ഇരുമ്പുവടി, 50 വീടുകളിൽ മോഷണം, അറസ്റ്റ്

ബുദ്ധിയുള്ള, സുന്ദരനും മിടുക്കനുമായ 26 -കാരനായ ബ്രാഹ്മണ യുവാവാണ് എന്നും പരസ്യത്തില്‍ പറയുന്നുണ്ട്. പരസ്യത്തിൽ ആദ്യം തന്നെ എല്ലാവരും സാധാരണ നൽകാറുള്ള വിവരങ്ങൾ തന്നെയാണ് നൽകിയിരിക്കുന്നതും. പിന്നീടാണ് തന്റെ വാർഷിക വരുമാനം 29 ലക്ഷം രൂപയാണ് എന്ന് പറഞ്ഞിരിക്കുന്നത്. 

What all bull market does to people. Rough calculations show that he was 10 year old when 2008 GFC hit us.

⁦⁩ - maybe someone from your team should reach out to him. Not for matrimonial but for that ppt! 😉 pic.twitter.com/9jAquIy1co

— Samit Singh (@kumarsamit)

നിക്ഷേപകൻ (ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ്), 29 LPA. വരുമാനവും നെറ്റ്‍വർത്തും ഓരോ വർഷവും 54% വർദ്ധിക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത്. പിന്നീടാണ്, ശരിക്കും ആളുകളെ കൗതുകം കൊള്ളിച്ച കാര്യം പറയുന്നത്. അനുയോജ്യരായ ആളുകൾക്ക് താനെങ്ങനെ ഈ ലാഭം നേടി എന്നും സുരക്ഷിതമായ നിക്ഷേപം എങ്ങനെ നടത്താമെന്നും കാണിക്കുന്ന പിപിടി വാട്ട്സാപ്പിലൂടെ അയച്ച് നൽകും എന്നാണ് പറയുന്നത്. 

കണ്ടാൽ വലിച്ചെറിഞ്ഞ ചിപ്‍സ് പാക്കറ്റ്, വാലറ്റിന്റെ വില ഊഹിക്കാമോ? ആയിരമോ പതിനായിരമോ അല്ല, പിന്നെ?
‌‌
ഈ അസാധാരണമായ പരസ്യം അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. മിക്ക കമന്റുകളും പവർ പോയിന്റ് പ്രസന്റേഷനെ കുറിച്ചുള്ളതായിരുന്നു. ഒപ്പം 54 ശതമാനം വരുമാനം വർധിക്കും എന്നതിനെ കുറിച്ചും നിരവധിപ്പേർ കമന്റുകൾ നൽകി. വിവാഹം കഴിക്കുന്നില്ലെങ്കിലും ആ പവർപോയിന്റ് പ്രസന്റേഷൻ വാങ്ങിയെടുത്തോ എന്ന് കമന്റ് നൽകിയവരും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

tags
click me!