1594 ല്‍ ജനിച്ച ഡൊറോത്തി ആഷ്‌ഫീൽഡിന്‍റെതാണ് മോതിരമെന്ന് പിന്നീട് കണ്ടെത്തി. 16-17 നൂറ്റാണ്ടുകളിലെ സീൽ മോതിരം കണ്ടെത്തുക എന്നത് അത്യപൂര്‍വ്വമാണെന്ന് വിദഗ്ധർ പറയുന്നു.
പ്രായമായാല്‍ എവിടെയെങ്കിലും അടങ്ങിയൊതിങ്ങി ഇരിക്കണമെന്നാണ് പൊതുവെ പറയാറ്. അത് വെറുതെയല്ല. കാരണം പ്രായമാകുമ്പോള്‍ എല്ലിന്‍റെ ബലം കുറയും. ഈ സമയത്ത് എവിടെയെങ്കിലും തട്ടി വീണ് എല്ല് പൊട്ടിയാല്‍ അതൊരു പക്ഷേ നിങ്ങളെ സ്ഥരമായി ഒരു കിടപ്പ് രോഗിയാക്കിമാറ്റും. ഇതുകൊണ്ടാണ് പ്രായമായവരോട് അടങ്ങിയിരിക്കണമെന്ന് ചെറുപ്പക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍, ഇംഗ്ലണ്ടിലെ 75 കാരനായ അലൻ റംസ്ബിയ്ക്ക് അങ്ങനെ അടങ്ങിയിരിക്കാനാകില്ല. അദ്ദേഹം തന്‍റെ അവസാനകാലത്തും വേട്ടയിലാണ്. മൃഗവേട്ടയല്ല, നിധി വേട്ട തന്നെ. തന്‍റെ കൈയിലുള്ള മെറ്റൽ ഡിറ്റക്ടറുമായി രാവിലെ പുറത്തിറങ്ങുന്ന അലന്‍, വൈകീട്ടോടെയാണ് തിരികെ വീട്ടില്‍ കയറുന്നത്.
ദിവസങ്ങളല്ല, ആഴ്ചകള്‍ ചിലപ്പോള്‍ മാസങ്ങളോളും ഒന്നും കിട്ടിയില്ലെന്ന് വരും. എന്നാലും എല്ലാ ദിവസവും ഒരു പ്രാര്‍ത്ഥന പോലെ അലന്‍ റംസ്ബി. തന്‍റെ മെറ്റല്‍ ഡിറ്റക്ടറുമായി ഇറങ്ങും. ഒടുവില്‍ അദ്ദേഹത്തിന് ഇംഗ്ലണ്ടിലെ നോർഫോക്കിലെ റോയ്‌ഡണിലെ വയലില്‍ നിന്നും ആ നിധി കിട്ടി. ഒന്നും രണ്ടുമല്ല, 13 ലക്ഷം വിലയുള്ള 17 -ാം നൂറ്റാണ്ടിലെ ഒരു സ്വര്‍ണ്ണമോതിരം. 1594 ല്‍ ജനിച്ച ഡൊറോത്തി ആഷ്‌ഫീൽഡിന്‍റെതാണ് മോതിരമെന്ന് പിന്നീട് കണ്ടെത്തി. 16-17 നൂറ്റാണ്ടുകളിലെ സീൽ മോതിരം കണ്ടെത്തുക എന്നത് അത്യപൂര്‍വ്വമാണെന്ന് വിദഗ്ധർ പറയുന്നു. 2020 ലാണ് അദ്ദേഹത്തിന് ആ മോതിരം ലഭിച്ചത്. വരുന്ന മാര്‍ച്ച് 12 -ാം തിയതി നൂനൻസ് മേഫെയറിൽ മറ്റ് പുരാതന ആഭരണങ്ങളോടൊപ്പം ഈ മോതിരവും ലേലത്തില്‍ വയ്ക്കും.
undefined
ഒരു കുപ്പി അധോവായുവിന് വില 24,820 രൂപ; 30 ദിവസം വരെ സുഗന്ധം ആസ്വദിക്കാമെന്നും വാഗ്ദാനം !
ലേലത്തില്‍ 11,60,000 രൂപയ്ക്കും 13,26,000 രൂപയ്ക്കും ഇടയ്ക്ക് മോതിരം ലേലത്തില്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നു. ലേലത്തില്‍ ലഭിക്കുന്ന വരുമാനം ഭൂ ഉടമയുമായി പങ്കിടുമെന്ന് അലന്‍ പറഞ്ഞു. “10 വർഷത്തിലേറെയായി താന്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തിരയുന്നു. ആദ്യമായി സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഒരു വസ്തു കണ്ടെത്തിയപ്പോള്‍ ഞാന്‍ ആവേശഭരിതനായിരുന്നു. അത് അതിശയിപ്പിക്കുന്ന കണ്ടെത്തലാണ്.' അലന്‍ മാധ്യമങ്ങളോട് പറഞ്ഞു. മോതിരം മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചപ്പോഴാണ് അതിന്‍റെ മൂല്യം തനിക്ക് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിലോപ്പിയ കഴിക്കൂ, എല്ലും പല്ലും തലച്ചോറും സംരക്ഷിക്കൂ! അറിയാം ഗുണങ്ങള്‍
മോതിരം ബ്രീട്ടീഷ് മ്യൂസിയം ഏറ്റെടുക്കാന്‍ ആദ്യം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ അവശ്യത്തില്‍ നിന്നും അവര്‍ പിൻവാങ്ങി. അങ്ങനെയാണ് മോതിരം വില്‍ക്കാന്‍ അലൻ തീരുമാനിച്ചത്. സഫോക്കിലെ ഹോപ്‌ടണിൽ നിന്നുള്ള ആഷ്‌ഫീൽഡ് കുടുംബത്തിലെ മൂന്നാമത്തെ മകനായിരുന്ന തോമസ് ആഷ്‌ഫീൽഡിന്‍റെയും എലൻ ഹോൾഡിച്ചിന്‍റെയും മൂത്ത മകളായ ഡൊറോത്തി ആഷ്‌ഫീൽഡിന്‍റെതാണ് മോതിരം. ആഷ്ഫീൽഡ്, ടെൻഡിംഗ്, ബോട്ടെലിയർ, മാപ്പർസാൽ എന്നിങ്ങനെ നാല് കുടുംബ പേരുകള്‍ മോതിരത്തിലുണ്ട്. ഡൊറോത്തിയ്ക്ക് മൂന്ന് മക്കളുണ്ടായിരുന്നുവെന്നും മോതിരത്തില്‍ സൂചനയുണ്ട്.
അപ്പൂപ്പന്‍റെ ഒരു ബര്‍ഗര്‍ തീറ്റ; 70 -കാരന് ഗിന്നസ് റെക്കോര്‍ഡ് 34,000 ബര്‍ഗര്‍ കഴിച്ചതിന്!