പറമ്പിക്കുളത്ത് 11 പുതിയ അതിഥികള്‍; പക്ഷികള്‍, തുമ്പികള്‍, ചിത്രശലഭങ്ങള്‍ വൈവിധ്യങ്ങളില്‍ വര്‍ദ്ധനവ് !

By Web TeamFirst Published Jan 21, 2024, 1:37 PM IST
Highlights

നീലഗിരി നാൽക്കണ്ണൻ, തളിർനീനിലി, ഓഷ്യൻ ബ്ലൂ ബോർഡർ, നാട്ടുപനന്തുള്ളൻ എന്നിവയാണ് പുതുതായി കണ്ടെത്തിയ ചിത്രശലഭങ്ങള്‍. നീലഗിരി ഗ്രാസ് യെല്ലോ (ചിത്രം: കലേഷ് സദാശിവന്‍ , ഫയല്‍ ചിത്രം)

റമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ലാത്ത 11 ഇനം വ്യത്യസ്ഥ ജീവി വർഗങ്ങളുടെ സാന്നിധ്യം ഗവേഷകർ സ്ഥിരീകരിച്ചു. കടുവാ സങ്കേതത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന ജന്തു സർവ്വേയിൽ മൂന്ന്‌ പക്ഷികൾ, നാല് ചിത്രശലഭങ്ങൾ, നാല് തുമ്പികള്‍ എന്നിവയെയാണ് പുതിയതായി തിരിച്ചറിഞ്ഞത്‌. കേരളത്തിലെ മറ്റ്‌ വനമേഖലകളിൽ കാണപ്പെടുന്നവയും എന്നാൽ പറമ്പിക്കുളത്ത് ഇല്ലാത്തവയുമാണ് ഇവയെന്ന് ഗവേഷകര്‍ അറിയിച്ചു. 

മൂന്ന് ദിവസം കൊണ്ട്‌ ആകെ 204 ഇനം ചിത്രശലഭങ്ങളെ കടുവ സംരക്ഷണ സങ്കേതത്തിൽ നിന്ന് സംഘം തിരിച്ചറിഞ്ഞു. ഇതിൽ നാല്‌ എണ്ണം പറമ്പിക്കുളത്ത് പുതിയതാണ്. നീലഗിരി നാൽക്കണ്ണൻ, തളിർനീനിലി, ഓഷ്യൻ ബ്ലൂ ബോർഡർ , നാട്ടുപനന്തുള്ളൻ എന്നിവയാണ് പുതുതായി കണ്ടെത്തിയ ചിത്രശലഭങ്ങള്‍.  ഇതോടെ റിസർവിൽ ഇതുവരെ രേഖപ്പെടുത്തിയ ചിത്ര ശലഭങ്ങളുടെ എണ്ണം 287 ആയി. തെക്കൻ ഗരുഡ ശലഭം, മലബാർ റോസ്, പുലിവാലാൻ, ബുദ്ധമയൂരി, മഞ്ഞ പാപ്പാത്തി, കരിയില ശലഭം, സഹ്യാദ്രി ലയിസ് വിങ്, വനദേവത, നീലഗിരി കടുവ എന്നിവയാണ്‌  മറ്റ്‌  പ്രധാന കണ്ടെത്തലുകൾ. അനേഷ്യസ്‌ന മാർട്ടിനി സെലിസ്, പാരഗോംഫസ് ലീനാറ്റസ്, ഡിപ്ലകോഡ്സ് ലെഫെബ്‌വ്രി, ട്രൈറ്റെമിസ് പാലിഡിനെർവിസ്, അഗ്രിയോക്‌നെമിസ് പിയറിസ്, എന്നിവയാണ്‌ പുതിതായി കണ്ടെത്തിയ തുമ്പിക്കൾ. ആകെ 41 ഇനം തുമ്പികളെ കണ്ടെത്തി. ഇതോടെ ആകെ തുമ്പികളിടെ എണ്ണം 54 ൽ നിന്ന് 58 ആയി ഉയർന്നു.

Latest Videos

പാഡി ഫീല്‍ഡ് പിപിറ്റ് (ചിത്രം: കലേഷ് സദാശിവന്‍ , ഫയല്‍ ചിത്രം)

ഭീമന്‍ ഗ്രഹമെങ്കിലും അതീവ സുന്ദരന്‍; വ്യാഴത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ

162 ഇനം പക്ഷികളാണ് റിസർവിലെ ഇപ്പോഴത്തെ സാന്നിധ്യം. കുറുകിയ പാമ്പ് കഴുകൻ, ബ്രൗൺ വുഡ് ഓൾ (കൊല്ലികുറുവൻ), പാഡിഫീൽഡ് പിപിറ്റ് ( വയൽ  വരമ്പൻ) എന്നിവയാണ് പുതിയ പക്ഷികൾ. ശ്രീലങ്കൻ ഫ്രോഗ്‌മൗത്ത് (മാക്കാച്ചിക്കാട), ഗ്രേറ്റ് ഈയർഡ് നൈറ്റ്‌ജാർ ( ചെവിയൻരാച്ചുക്ക്) ഓറിയന്‍റൽ ഡാർട്ടർ ( ചേരക്കോഴി), റിവർ ടെൺ (പുഴ ആള), ബ്ലാക്ക് ഈഗിൾ (കരിമ്പരുന്ത്), ബോനെല്ലിസ് ഈഗിൾ (ബൊനെല്ലിപ്പരുന്ത്), ലെസ്സർ ഫിഷ് ഈഗിൾ (ചെറിയ  മീൻ പരുന്ത്, ഗ്രേ-ഹെഡഡ് ഫിഷ് ഈഗിൾ (വലിയ മീൻ പരുന്ത്‌), ബ്രൗൺ ഫിഷ് ഓൾ (മീൻ കൂമൻ), ലെസ്സർ അഡ്‌ജൂട്ടന്‍റ് (വയൽ നായ്ക്കൻ), മലബാർ ട്രോഗൺ (തീക്കാക്ക), വേഴാമ്പൽ, മലബാർ പാരക്കീറ്റ് (നീല തത്ത), വൈറ്റ്-ബെല്ലിഡ് ഡ്രോങ്കോ (കാക്ക രാജൻ), കോമൺ റോസ്ഫിഞ്ച് (റോസക്കുരുവി), ബ്ലാക്ക് ബുൾബുൾ, വയനാട് ലാഫിംഗ്-ത്രഷ്, ടിക്കെൽസ് ബ്ലൂ ഫ്ലൈകാച്ചർ എന്നിവയാണ് പക്ഷിളിലെ പ്രധാന കണ്ടെത്തൽ. ഇതോടെ ഇതുവരെ പറമ്പിക്കുളത്ത് സാന്നിധ്യം അറിയിച്ച പക്ഷികളുടെ എണ്ണം 295 ആയി. ആനകൾ, കാട്ടുപോത്ത്, പുള്ളിമാൻ, കലമാൻ എന്നിവയുടെ കൂട്ടങ്ങൾ, പറക്കുന്ന അണ്ണാൻ, വരയൻ കഴുത്തുള്ള കീരി, സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, നീർനായ, മുതലകൾ തുടങ്ങിയ മൃഗങ്ങളെയും ഗവേഷകർ നേരിട്ട്  കണ്ടു. 

നീലഗിരി 4 റിംഗ് ( ചിത്രം: ബൈജു കൊച്ചുനാരായണൻ, ഫയല്‍ ചിത്രം)

കശ്മീരില്‍ മഞ്ഞ് വീഴ്ച ഒരു സ്വപ്നമാകുമോ ? ഇല്ല, അടുത്ത ആഴ്ച തന്നെയെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരത്തെ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുമായി (TNHS) സഹകരിച്ച് കേരള വനം വന്യജീവി വകുപ്പാണ് സർവേ നടത്തിയത്. എഴുപതോളം പ്രതിനിധികളും അത്രതന്നെ വനം ജീവനക്കാരും സര്‍വേയില്‍ പങ്കെടുത്തു. ടിഎൻ എച്ച്എസ്‌, തമിഴ്നാട് ബട്ടർഫ്‌ളൈ സൊസൈറ്റി കോയമ്പത്തൂർ, ബാംഗ്ലൂർ ബട്ടർഫ്‌ളൈ ക്ലബ്ബ്, വിന്‍ര്‍ - ബൽജിത് അസോസിയേഷൻ നീൽഗിരീസ്, തിരുപ്പൂർ നാച്വർ സൊസൈറ്റി, റോർ രാജപാളയം, ബിഎസ്ബി തൃശൂർ, ഗ്രറീൻ റൂട്ട് ആലപ്പുഴ, സീക്ക് കണ്ണൂർ, സ്ടിയർ നിലമ്പൂർ, നാച്വർ വാക്കേഴ്‌സ് ഇക്കോ ക്ലബ് തൃശൂർ എന്നീ സംഘടനകളിലെ അംഗങ്ങളാണ് വിവര ശേഖരണം നടത്തിയത്. സർവേയിലെ കണ്ടെത്തൽ പ്രദേശത്തിന്‍റെ സംരക്ഷണ പദ്ധതിയെ കൂടുതൽ കാര്യക്ഷമമാക്കാൻ  ഉപയോഗപ്പെടുത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ സുജിത്ത് ആർ പറഞ്ഞു. ഡോ കലേഷ് സദാശിവൻ, വിനയൻ പി നായർ, ടോംസ് അഗസ്റ്റിൻ, ടിഎൻഎച്ച്എസിലെ റിസർച്ച് അസോസിയേറ്റ്‌സ് അനില മണലിൽ എന്നിവരുടെ നേതൃത്വത്തിൽ വിവരങ്ങൾ ക്രോഡീകരിച്ചു. പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ സുജിത്ത്, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ സി അജയൻ, എ വിജിൻദേവ്, ബ്രിജേഷ് വി,  കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണു വിജയൻ എന്നിവർ നേതൃത്വം നൽകി.

'ഇരുണ്ട യുഗം വെറുമൊരു മിത്ത്'; വഡ്നഗറില്‍ 3,000 വര്‍ഷം പഴക്കമുള്ള പുരാതന ഇന്ത്യന്‍ നഗരം കണ്ടെത്തി !
 

click me!