പള്ളികളിലെ സ്ത്രീ പ്രവേശനവും സുപ്രീം കോടതിയിലേക്ക്
Oct 10, 2018, 5:38 PM IST
ശബരിമലക്ക് പിന്നാലെ സുന്നി പള്ളികളിലും മുസ്ലിം സ്ത്രീകൾക്കുള്ള വിലക്ക് നീക്കണം എന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലിം സംഘടനകൾ രംഗത്തേക്ക്. ഭരണഘടന അനുവദിക്കുന്ന ആരാധനാ സ്വാതന്ത്ര്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.