യുപിഐ ഐഡി ഉപയോഗിക്കുന്നുണ്ടോ? ഇക്കാര്യം ചെയ്തില്ലെങ്കില്‍ യുപിഐ ഐഡി നഷ്ടമാകും

യുപിഐ ഐഡികളുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രവര്‍ത്തന രഹിതമായ മൊബൈല്‍ നമ്പറുകള്‍ ഇടപാടുകള്‍ക്ക് സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് എന്‍പിസിഐയുടെ നടപടി. 

Upi service for these numbers will not be available fromApril 1

ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള യുപിഐ ഐഡികള്‍, നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഏപ്രില്‍ 1 മുതല്‍ നീക്കം ചെയ്യും. അത്തരം മൊബൈല്‍ നമ്പറുകളുള്ള ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങിയ പേയ്മെന്‍റ് ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. മൊബൈല്‍ നമ്പറുകള്‍ മാറ്റുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്യുന്ന ഉപയോക്താക്കള്‍ പലപ്പോഴും യുപിഐ ഐഡികള്‍ മാറ്റുന്നത് ശ്രദ്ദിക്കാറില്ല. ഇത് പല തട്ടിപ്പുകളുടേയും ഇരകളാകുന്നതിന് വഴിവയ്ക്കും. കാരണം ഭാവിയില്‍ ആ ഫോണ്‍ നമ്പറുകള്‍ മറ്റൊരാള്‍ക്ക് നല്‍കിയാല്‍, അവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ഈ സാഹചര്യം ഒഴിവാക്കാന്‍, നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ബാങ്കുകളോടും ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ പോലുള്ള പേയ്മെന്‍റ് ആപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

മൊബൈല്‍ നമ്പര്‍ മാറിയിട്ടുണ്ടെങ്കിലും അത് ബാങ്കില്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ യുപിഐ ഐഡി നഷ്ടപ്പെടും. പുതിയ നമ്പറുകള്‍ ബാങ്ക് അകൗണ്ടില്‍ അപ്ഡേറ്റ് ചെയ്യാത്ത ആളുകള്‍ക്കും നടപടി ബാധകമാകും. കോളുകള്‍, എസ്എംഎസ് തുടങ്ങിയ സേവനങ്ങള്‍ക്കായി ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകള്‍ യുപിഐ നെറ്റ്വര്‍ക്കില്‍ നിന്ന് നീക്കം ചെയ്യും.

Latest Videos

നടപടി എങ്ങനെ ഒഴിവാക്കാം?

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ സജീവമാണെന്ന് ഉറപ്പാക്കുക. ഇല്ലെങ്കില്‍, ഉപയോക്താക്കള്‍ എത്രയും വേഗം അവ സജീവമാക്കണം.

യുപിഐയുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഉപയോക്താക്കള്‍ അവരുടെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണം.

ബാങ്കുകള്‍ എന്തുചെയ്യും?

മൊബൈല്‍ നമ്പറുകള്‍ പതിവായി പരിശോധിച്ച് ഉപയോഗിക്കാത്തവ നീക്കം ചെയ്യാന്‍ ബാങ്കുകളോടും പേയ്മെന്‍റ് സേവന ദാതാക്കളോടും എന്‍പിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

യുപിഐ സേവനങ്ങള്‍ റദ്ദാക്കുന്നതിന് മുമ്പ് നിഷ്ക്രിയ നമ്പറുകളുള്ള ഉപയോക്താക്കള്‍ക്ക് ബാങ്കുകള്‍ ഒരു അറിയിപ്പ് അയയ്ക്കും.

ബാങ്കുകളുടെ മുന്നറിയിപ്പുകള്‍ക്ക് ശേഷവും ഉപയോക്താക്കള്‍ അവരുടെ മൊബൈല്‍ നമ്പറുകള്‍ സജീവമാക്കിയില്ലെങ്കില്‍, യുപിഐ ഐഡി നീക്കം ചെയ്യും.

ഏപ്രില്‍ 1 ന് മുമ്പ് അപ്ഡേറ്റ് ചെയ്ത മൊബൈല്‍ നമ്പറുകളുടെ ഐഡികളിലേക്കുള്ള യുപിഐ ആക്സസ് ബാങ്കുകള്‍ നീക്കം ചെയ്യില്ല.

vuukle one pixel image
click me!