'ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ ജീവിതകഥ'; ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു

Published : Apr 06, 2025, 11:50 PM IST
'ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ ജീവിതകഥ'; ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു

Synopsis

എപ്പോഴും കുറച്ചുകൂടി ചെയ്യാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്നും ധോണി പറയുന്നു.

മുംബൈ:  ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്കായി സജ്ജമാക്കിയ ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ ജീവിതകഥ അദ്ദേഹം തന്നെ ആരാധകരുമായി പങ്കിട്ടപ്പോള്‍ ഏറെ ആവേശത്തോടെയാണ് ഫാന്‍സ് ആപ്പിനെ വരവേറ്റത്. സോഷ്യല്‍ മീഡിയയില്‍ പോഡ്കാസ്റ്റ് ട്രെന്‍ഡായതോടെ ധോണി ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണവും വര്‍ദ്ധിച്ചു. വെള്ളിയാഴ്ച്ച രാത്രി എട്ടു മണിക്കായിരുന്നു പോഡ്കാസ്റ്റിലൂടെ തന്റെ ജീവിതയാത്ര പങ്കിടുന്ന പോഡ്കാസ്റ്റുമായി ധോണി എത്തിയത്. 

ക്രിക്കറ്റിനപ്പുറമുള്ള തന്റെ ജീവിതത്തിന്റെ ഏടുകള്‍, സംരംഭക ജീവിതം, പരാജയങ്ങള്‍, ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍, ഇപ്പോഴും തന്നെ നയിക്കുന്ന അഭിനിവേശം എന്നിവയെക്കുറിച്ചെല്ലാം താരം വിവരിക്കുന്നുണ്ട്. എപ്പോഴും കുറച്ചുകൂടി ചെയ്യാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്നും ധോണി പറയുന്നു. റാഞ്ചിയില്‍ നിന്നും ലോകവേദിയില്‍ തന്നെ എത്തിച്ചത് ഈ മന്ത്രമാണെന്നും ഇത് ഇന്ത്യക്കാരുടെ പ്രത്യേകതയാണെന്നും താരം വ്യക്തമാക്കി.

ഇന്ത്യയിലെ ചെറിയ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കഥയും ചപ്പല്‍ ദിനങ്ങളും റെയില്‍വേയിലെ തന്റെ ജോലിക്കാലവും പിന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പദവിയിലേക്കുള്ള തന്റെ ദീര്‍ഘയാത്ര ഇവയെല്ലാം ധോണി ആരാധരുമായി പങ്കുവെക്കുന്നുണ്ട്. ലോകം കണ്ട മികച്ച ക്രിക്കറ്ററുടെ ജീവിതകഥ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മലയാളി സംരംഭകനും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡിയാണ് ധോണിയുടെ ഫാന്‍സിനായി ധോണി ആപ്പ് പുറത്തിറക്കിയത്. 

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനും ഫാന്‍സിനുമായി ഒരു ആപ്പ് പുറത്തിറക്കുന്നത്. ധോണിയുടെ എക്സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോയുമാണ് ആപ്പില്‍ ലഭിക്കുക. നേരത്തെ മുംബൈയില്‍ നടന്ന പ്രൗഡഗംഭീര ചടങ്ങില്‍ എംഎസ് ധോണി തന്നെയാണ് ഫാന്‍സ് ആപ്പ് പുറത്തിറക്കിയത്. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണും മുഖ്യാതിഥിയായിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി