Jun 13, 2020, 10:38 PM IST
പ്രശസ്തനും വലിയ പാർട്ടി ഭാരവാഹിത്വങ്ങൾ വഹിക്കുന്ന വ്യക്തിയും ഒന്നുമല്ലാത്ത, വെറും ഏരിയ കമ്മിറ്റി അംഗം മാത്രമായ പികെ കുഞ്ഞനന്തനെ പോലൊരാളിനെ ഒരു കൊലക്കേസിൽ ആസൂത്രിതമായി പ്രതി ചേർക്കേണ്ട ആവശ്യം എന്താണെന്ന് കോൺഗ്രസ് നേതാവ് സണ്ണി ജോസഫ്. മരിച്ച ആളെക്കുറിച്ച് മോശം പറയാൻ പാടില്ല എന്നാണെങ്കിൽ 51 വെട്ടേറ്റ് മരിച്ച ടിപിയെക്കുറിച്ച് പിണറായി വിജയൻ നടത്തിയ പ്രസ്താവന എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ല എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചോദിച്ചു.