Jan 3, 2020, 9:49 PM IST
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെയാണ് ഇപ്പോള്‍ കേരളം കണ്ടുക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം നേതാവ് സെബാസ്റ്റ്യന്‍ പോള്‍. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ രാഷ്ട്രീയ ഏജന്റായി മാറുന്ന കാഴ്ച. നാടുനീളെ ഇറങ്ങി നടന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിക്കുമ്പോള്‍ ആ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത ആളായി ഗവര്‍ണര്‍ മാറിയിരിക്കുന്നുവെന്നും ന്യൂസ് അവറില്‍ സെബാസ്റ്റിയന്‍ പോള്‍ കുറ്റപ്പെടുത്തി.