'പ്രകടനപരമായി മുന്നില്‍ നില്‍ക്കുന്ന അധ്യാപകര്‍ ആഘോഷിക്കപ്പെടുന്നു'; ഓണ്‍ലൈന്‍ പഠനത്തെ കുറിച്ച് ഡോ. അമൃത്

Jun 2, 2020, 10:06 PM IST

മലപ്പുറം വളാഞ്ചേരിയില്‍ ആത്മഹത്യ ചെയ്ത ദേവിക ഒരു പ്രതീകമാണെന്നും കേരളത്തില്‍ ധാരാളം കുട്ടികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. അമൃത് ജി കുമാര്‍. ജൂണ്‍ ഒന്നിന്ക്ലാസ് തുടങ്ങണമെന്നുള്ളത് ഒരു ആചാരം പോലെ സര്‍ക്കാര്‍ മുന്നോട്ടുപോയതാണ് 
പ്രശ്‌നങ്ങള്‍ക്ക് കാരണം. അധ്യയന വര്‍ഷത്തിന് കൃത്യമായ ദിവസങ്ങള്‍ വേണമായിരുന്നെങ്കില്‍ ഓണം-ക്രിസ്മസ് അവധി വെട്ടിക്കുറയ്ക്കാമായിരുന്നുവെന്നും ഡോ. അമൃത് പറഞ്ഞു.