vuukle one pixel image

കാണാൻ വരുന്നവർ ഫോട്ടോ എടുക്കുന്നു; പരാതി പറഞ്ഞ് ആന

Jan 13, 2021, 2:13 PM IST

അപരിചിതരായ ആളുകൾ നിങ്ങളുടെ ഫോട്ടോ എടുത്താൽ എന്ത് ചെയ്യും? നാണം വരുമായിരിക്കും അല്ലേ. ചിലപ്പോൾ രക്ഷിതാക്കളോട് പരാതിയും പറയുമായിരിക്കും. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ഒരു വീഡിയോയും ഇങ്ങനെതന്നെയുള്ളതാണ്. പക്ഷേ ആളുകൾ ഫോട്ടോ എടുക്കുന്നുവെന്ന് പരാതി പറയുന്നത് ഒരു ആനയാണെന്ന് മാത്രം. വാതിൽപ്പടിയിലിരിക്കുന്ന പാപ്പാനോട് പ്രത്യേക ശബ്ദത്തിൽ പരാതി പറയുന്ന ആനയെയും ആശ്വസിപ്പിക്കുന്ന പാപ്പാനെയും വീഡിയോയിൽ കാണാം. ഇതിനോടകം വൈറലായ വീഡിയോ നിരവധിപേരാണ് ഷെയർ ചെയ്തിരിക്കുന്നത്. വിലമതിക്കാനാകാത്ത ബന്ധമെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.