vuukle one pixel image

കാറിന്റെ ബോണറ്റിലിരുത്തി കല്യാണ വീഡിയോ ഷൂട്ട്, ഒടുവില്‍ എട്ടിന്റെ പണിയും

Jul 15, 2021, 8:14 PM IST

ക്യാമറാമാന്റെ നിര്‍ദ്ദേശപ്രകാരം ഓഡിറ്റോറിയത്തിലേക്ക് സ്‌കോര്‍പിയോയുടെ  ബോണറ്റില്‍ ഇരുന്ന് യാത്രചെയ്ത യുവതി കുടുങ്ങി. ഈ വീഡിയോ  സോഷ്യല്‍മീഡിയയിലും വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. പൂനെയ്ക്ക് സമീപം ഭോസരിയില്‍ നിന്നുള്ള  23കാരിയായ ശുഭാംഗി ശാന്താറാം ജറാന്‍ഡെയ്ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. ഇങ്ങനെ കുറച്ചുദൂരം മാത്രമേ യാത്ര ചെയ്തുള്ളൂവെങ്കിലും വീഡിയോ വൈറലായതോടെയാണ് പൊലീസ് കേസ് എടുത്തത്.ട്രാഫിക് നിയമലംഘനം നടത്തിയതിനാണ് വധുവിനും വീട്ടുകാര്‍ക്കുമെതിരെ ലോണികല്‍ഭോര്‍ പൊലീസ് കേസെടുത്തത്