May 25, 2020, 8:32 AM IST
അഞ്ചലില്‍ ഉത്രയുടെ മരണത്തില്‍ പ്രതി സൂരജുമായി പൊലീസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ഉത്രയുടെ വീട്ടില്‍ നിന്നും പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രം കണ്ടെടുത്തു. സൂരജിനെ കൊണ്ടുവന്നപ്പോള്‍ തന്നെ ഉത്രയുടെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്.