സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം; കൊല്ലത്ത് മരിച്ചയാളുടെ മകനും രോഗബാധ

Jul 22, 2020, 9:32 AM IST


സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. കാസര്‍കോട്, കൊല്ലം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. കടുത്ത ന്യുമോണിയയെ തുടര്‍ന്നാണ് കാസര്‍കോട് സ്വദേശി ഖൈറുന്നീസയെ പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന കോയയും മരിച്ചു.കൊല്ലത്ത് മരിച്ച റഹിയാനത്ത് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സ്രവ പരിശോധയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.