vuukle one pixel image

Congress Protest against K-Rail : എപ്പോള്‍ സര്‍വെ നടത്താന്‍ വന്നാലും പ്രതിഷേധമുണ്ടാകുമെന്ന് കോണ്‍ഗ്രസ്

Mar 19, 2022, 11:33 AM IST

സിൽവർ ലൈൻ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്. എറണാകുളം ചോറ്റാനിക്കരയിൽ വിവിധയിടങ്ങളിൽ സ്‌ഥാപിച്ചിരുന്ന സർവേ കല്ലുകൾ കോൺഗ്രസ് പ്രവർത്തകർ പിഴുതു മാറ്റി. ജനങ്ങൾ പദ്ധതിക്കെതിരാണ്. ഇത് മനസിലാക്കാതെയാണ് സർക്കാർ കെ റെയിലുമായി മുന്നോട്ട് പോകുന്നതെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും, പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കണ്ടെന്നും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജയിലിലടച്ചാലും, കേസെടുത്താലും ജനങ്ങൾക്കൊപ്പം പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.