Sep 25, 2020, 6:00 PM IST
സംസ്ഥാന ഐടി വകുപ്പിലെ കരാര്‍ നിയമനങ്ങളുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനും ഇനി മുതല്‍ പ്രത്യേക സമിതി. അഞ്ചംഗ സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ അഞ്ചംഗ സമിതി വിലയിരുത്തണം. നിയമനങ്ങളില്‍ മാത്രമല്ല കരാര്‍ പുതുക്കുന്നത് അടക്കമുള്ള കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടത് ഈ സമിതിയാണ്.