Apr 24, 2019, 4:09 PM IST
വയനാട്ടിലെ കോണ്‍ഗ്രസിന് സ്വാധീനമുള്ള മേഖലകളില്‍ പോളിംഗ് ശതമാനം 80 കടന്നത് രാഹുല്‍ പ്രഭാവം മൂലമെന്ന് യുഡിഎഫ്. കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് കേന്ദ്രങ്ങളിലെ പോളിംഗ് സര്‍വ്വകാല റെക്കോര്‍ഡായത് ഇടതുക്യാമ്പിലും പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് കേന്ദ്രമായ പൊന്നാനിയില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് തര്‍ക്ക വിഷയമാകുമെന്നും സൂചന.