May 25, 2020, 1:07 PM IST
നാടിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അത്തരത്തിലുള്ള സഹകരണം പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകാനാണ് ആവശ്യമായ മുന്‍കൈ എടുത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഒരു ഘട്ടത്തിലും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് സഹകരണമുണ്ടായിട്ടില്ല. എല്ലാത്തിനെയും തകിടം മറിക്കാനുള്ള നീക്കമേ ഉണ്ടായിട്ടുള്ളൂവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.