Sep 18, 2019, 1:39 PM IST
സര്‍ക്കാരിന്റെ വിജയങ്ങളിലൂന്നിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലായില്‍ വോട്ടുതേടുന്നത്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതോടെ അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. മൂന്നേകാല്‍ വര്‍ഷം മുമ്പ് നാടിനെയാകെ അഴിമതിയുടെ ദുര്‍ഗന്ധമാണ് ബാധിച്ചതെന്നും മുഖ്യമന്ത്രി.