'ആദ്യം വെടി വച്ചത് മാവോയിസ്റ്റുകൾ'; അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി മുഖ്യമന്ത്രി

Oct 30, 2019, 10:41 AM IST

പട്രോളിങ്ങിനിറങ്ങിയ തണ്ടർബോൾട്ടിന് നേരെ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകളാണെന്നും സ്വയരക്ഷക്കായാണ് തണ്ടർബോൾട്ട് തിരിച്ച് വെടി വച്ചതെന്നും നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം ബാക്കിയുണ്ടെന്നും മാവോയിസ്റ്റുകളെ കാണുമ്പോൾത്തന്നെ വെടി വയ്ക്കുന്നതാണോ ഇടതുനയമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷവും പറഞ്ഞു.