vuukle one pixel image

തൊഴിലില്ലായ്മയില്‍ ഊന്നി മോദിക്കെതിരെ ആഞ്ഞടിച്ച് വയനാട്ടില്‍ രാഹുല്‍

Jan 30, 2020, 12:46 PM IST

മോദി പാകിസ്ഥാനെക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടേയിരിക്കുന്നിടത്തോളം ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടാന്‍ പോകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി എംപി. മോദിയും ഗോഡ്‌സെയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്നും ഇന്ത്യക്കാര്‍ക്ക് തന്നെ ഇന്ത്യന്‍ പൗരനെന്ന് തെളിയിക്കേണ്ട അവസ്ഥയാണ് രാജ്യത്തെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ നടത്തിയ ലോങ് മാര്‍ച്ചിന് ശേഷം പറഞ്ഞു.