Oct 16, 2020, 10:22 AM IST
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മതപരമായ ചടങ്ങുകളോടെ നടത്താൻ അനുവദിക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ. മൃതദേഹം കുളിപ്പിക്കാനും മറവ് ചെയ്യാനും കൊവിഡ് മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പരിശീലനം ലഭിച്ച വോളന്റിയർമാരെയും കഴിയുമെങ്കിൽ ബന്ധുക്കളെയും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.