'സാമൂഹിക വ്യാപനത്തിലേക്കുള്ള വാതില്‍ തുറക്കപ്പെടുമെന്ന് ആശങ്ക'; എ കെ ബാലന്‍

May 26, 2020, 6:44 PM IST

പാലക്കാട് അതിര്‍ത്തി പ്രദേശം എന്നതിലപ്പുറം നേരിട്ട് സമ്പര്‍ക്കമുള്ള ആളുകള്‍ ഏറ്റവും കൂടുതലുള്ള ജില്ലയാണെന്നും അതിനാല്‍ ആശങ്ക കൂടുതലാണെന്നും മന്ത്രി എ കെ ബാലന്‍.ഹോട്ട്‌സ്‌പോട്ടില്‍ നിന്നും വരുന്നവരുടെ എണ്ണം പാലക്കാട് ജില്ലയില്‍ കൂടുതലാണ്. കേരള സര്‍ക്കാരിന്റെ ഇടപെടല്‍ രോഗവ്യാപനത്തെ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും മൂന്നാം ഘട്ടം ആശങ്ക സൃഷ്ടിക്കുന്നുവെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.