Jul 22, 2020, 6:57 PM IST
കേരളത്തില്‍ നേരത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നടപ്പാക്കിയതാണെന്നും ഇപ്പോഴും അത്തരം അഭിപ്രായം വരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ അഭിപ്രായം ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നും ഇപ്പോഴതില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.