vuukle one pixel image

Intoxicated smuggling : ലഹരി പാഴ്‌സൽ കടത്ത്; അയച്ച പാഴ്‌സൽ പിടികൂടി

Mar 17, 2022, 11:18 AM IST

കേരളത്തിലേക്ക് വിദേശത്ത് നിന്നുളള ലഹരി പാഴ്സൽ (Drug Parcel) കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ഉല്പന്നങ്ങളുടെ പണം കൈമാറുന്നത് ബിറ്റ് കോയിൻ, ക്രിപ്റ്റോ കറൻസി വഴിയാണ്. ടെലഗ്രാം  ഗ്രൂപ്പുണ്ടാക്കിയാണ് ആശയവിനിമയം നടത്തുകയെന്നും വിവരങ്ങൾ പുറത്തു വന്നു. 

ഇന്നലെ പിടികൂടിയ പ്രതികളുടെ ഫോണിൽ നിന്നാണ് വിശദാംശങ്ങൾ ലഭിച്ചത്. സ്പെയിൻ, ഖത്തർ, ഇറ്റലി, ദുബായ് എന്നിവിടങ്ങളിൽ നിന്നാണ് പാഴ്സൽ വന്നത്. കൊക്കെയ്ൻ ,ബ്രൗൺ ഷുഗർ, LSD, ഫോറിൻ സിഗററ്റ് എന്നിവയാണ് വിദേശത്തു നിന്ന് എത്തുന്നത്. ഫോറിൻ പാഴ്സൽ സർവ്വീസിൽ കാര്യമായ കസ്റ്റംസ് പരിശോധന നടക്കുന്നില്ല. സംശയം തോന്നുന്ന പാഴ്സലുകൾ കസ്റ്റംസ് മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നത്. ഇങ്ങനെ 100 ലധികം പാഴ്സലുകൾ കൊച്ചിയിൽ ഫോറിൻ പാഴ്സൽ സർവ്വീസിൽ മാറ്റി വച്ചിട്ടുണ്ട്. 

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ ഫസലു അയച്ച പാഴ്സസൽ പിടികൂടി. പാഴ്സെലിൽ നാല് എംഡിഎഎ ഗുളികകൾ ആണുള്ളത്. ഇത് ആകെ 2.17 ഗ്രാം വരും. ചേരാനെല്ലൂരിലെ പാഴ്സൽ കേന്ദ്രത്തിൽ നിന്നാണ് ഇത് പിടികൂടിയത്.