പലരും ശസ്ത്രക്രിയ നടത്താന്‍ മടിച്ചപ്പോള്‍ മുന്‍കയ്യെടുത്ത് ഓപ്പറേഷന്‍ നടത്തിയതാണ് അനൂപെന്ന് ഡോ സുല്‍ഫി

Oct 2, 2020, 11:44 AM IST

കൊവിഡിന്റെ സമയത്ത് പലരും ആ കുട്ടിക്ക് ഓപ്പറേഷന്‍ നടത്താന്‍ തയ്യാറാകാതെ ഇരുന്നപ്പോള്‍ സ്വയം മുന്‍കയ്യെടുത്ത് ഓപ്പറേഷന്‍ നടത്തിയതാണ് ഡോക്ടര്‍ അനൂപെന്ന് ഐഎംഎ പ്രതിനിധി ഡോ സുല്‍ഫി നൂഹു. ശസ്ത്രക്രിയയുടെ അവസാന ഘട്ടത്തില്‍ രോഗിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഡോക്ടര്‍ കൊന്നുവെന്നൊക്കെ സോഷ്യല്‍മീഡിയ പറയുന്നത് അപലപനീയമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.